അബുദബി: അബുദബി വിദ്യാഭ്യാസ മന്ത്രാലയം നഴ്സറികള്‍ക്കുളള ആരോഗ്യ സുരക്ഷാ മാർഗ നിർദ്ദേശങ്ങള്‍ പുതുക്കി. നഴ്സറികള്‍ക്ക് അകത്തും പുറത്തും ആരോഗ്യ സുരക്ഷാ അന്തരീക്ഷമുണ്ടായിരിക്കണം. കുട്ടികളുടെ പ്രായത്തിനും എണ്ണത്തിനും അനുസരിച്ചുളള സ്ഥലം നഴ്സറികള്‍ക്ക് അകത്തും പുറത്തുമുണ്ടായിരിക്കണം.
സുരക്ഷാ മാനദണ്ഡങ്ങളെല്ലാം എന്തിനുവേണ്ടിയാണെന്നതുള്‍പ്പടെയുളള കാര്യങ്ങള്‍ എല്ലാ ജീവനക്കാരും മനസിലാക്കിയിരിക്കണം. ഇത് നഴ്സറിയുടെ പഠനാന്തരീക്ഷത്തിന്റെ നിലവാരം ഉയർത്തും.
അഡെക്കിന്റെ നിർദ്ദേശമനുസരിച്ച് നഴ്സറികളെ മൂന്നായി തിരിച്ചിട്ടുണ്ട്. വലിയ ശബ്ദങ്ങള്‍ ഉണ്ടാകാത്ത ഇടങ്ങളിലായിരിക്കണം നഴ്സറികള്‍, ആരോഗ്യകരമായ അന്തരീക്ഷമുണ്ടായിരിക്കണം, തറനിരപ്പിലോ അല്ലെങ്കില്‍ ആദ്യനിലയിലോ ആയിരിക്കണം നഴ്സറി സ്ഥിതിചെയ്യേണ്ടത്. അഗ്നിശമനസുരക്ഷയുള്‍പ്പടെ എല്ലാം സജ്ജമാക്കിയിരിക്കണം എന്നതടക്കമുളള നിർദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.