മൂന്ന് തലസ്ഥാനം: തീരുമാനം പിന്‍വലിക്കാനൊരുങ്ങി ആന്ധ്ര സര്‍ക്കാര്‍

 മൂന്ന് തലസ്ഥാനം: തീരുമാനം പിന്‍വലിക്കാനൊരുങ്ങി ആന്ധ്ര സര്‍ക്കാര്‍

ഹൈദരാബാദ്: സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങള്‍ വിഭാവനം ചെയ്യുന്ന നിയമം പിന്‍വലിക്കാനൊരുങ്ങി ആന്ധ്ര പ്രദേശ്. ശക്തമായ എതിര്‍പ്പുകള്‍ നേരിട്ടതോടെയാണ് തീരുമാനത്തില്‍ നിന്നും പിന്തിരിയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഒരു തലസ്ഥാനം എന്ന പതിവ് രീതിക്ക് പകരം ഭരണ നിര്‍വഹണ തലസ്ഥാനമായി വിശാഖപട്ടണം, നിയമനിര്‍മാണ തലസ്ഥാനമായി അമരാവതി, നീതിന്യായ തലസ്ഥാനമായി കുര്‍ണൂല്‍ എന്നിങ്ങനെയായിരുന്നു സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നത്.

മൂന്ന് തലസ്ഥാനങ്ങള്‍ രൂപീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമം കഴിഞ്ഞ വര്‍ഷമാണ് നിയമസഭയില്‍ പാസായത്. സംസ്ഥാന സര്‍ക്കാരിന്റെ ഈ നിയമത്തിനെതിരെ നിരവധി ഹര്‍ജികള്‍ ഹൈക്കോടതിയില്‍ വന്നിരുന്നു. മാറ്റങ്ങളോടു കൂടെ ബില്ല് വീണ്ടും നിയമസഭയിലെത്തിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.

ബില്ല് സംബന്ധിച്ച് പ്രധാനപ്പെട്ടൊരു പ്രഖ്യാപനം മുഖ്യമന്ത്രി ഉടന്‍ നിയമസഭയില്‍ നടത്തുമെന്ന് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു. കര്‍ഷകരും ഭൂവുടമകളും ഈ നിയമത്തിനെതിരെ രംഗത്തെത്തിയിരുന്നു. സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധ പരിപാടികളും നടന്നിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.