ദുബായ് : രാജ്യം സുവർണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ പുതിയ നാണയം പുറത്തിറക്കി യുഎഇ. പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയത്തിന്‍റെ പേര് രേഖപ്പെടുത്തിയ നാണയമാണ് പുറത്തിറക്കിയിരിക്കുന്നത്. പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രിയും ഉപപ്രധാനമന്ത്രിയും യുഎഇ സെന്‍ട്രല്‍ ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചെയർമാന്‍ ഷെയ്ഖ് മന്‍സൂർ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍റെ നിർദ്ദേശപ്രകാരമാണ് പുതിയ നാണയമിറക്കിയത്.
അഞ്ഞൂറുദിർഹത്തിന്‍റെ നാണയമാണ് പുറത്തിറക്കിയിട്ടുളളത്.250 ഗ്രാമാണ് ഭാരം
ഖസർ അല്‍ വതന്‍റെ ചിത്രമാണ് ഒരു ഭാഗത്ത്. 1971 , 2021 വർഷങ്ങളും നാണയത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അറബികിലും ഇംഗ്ലീഷിലും പ്രസിഡന്‍ഷ്യല്‍ അഫയേഴ്സ് മന്ത്രാലയത്തിന്‍റെ പേര് ആലേഖനം ചെയ്തിട്ടുമുണ്ട്. മറുഭാഗത്ത് നാണയത്തിന്‍റെ വില 500 ദിർഹമെന്ന് രേഖപ്പെടുത്തിയിരിക്കുന്നു. യുഎഇയുടെ സുവർണജൂബിലിയുടെ ലോഗോയും കാണാം.അറബികിലും ഇംഗ്ലീഷിലും സെന്‍ട്രല്‍ ബാങ്കിന്‍റെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.