കൊച്ചി: ആലുവയില്‍ യുവതി തൂങ്ങിമരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ത്രീ സുരക്ഷയും പരാതിയും സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി എടുക്കില്ല. വാദിയായ യുവതിയോട് മോശമായാണ് പൊലീസ് സംസാരിച്ചത്. യുവതിയെയും അച്ഛനെയും സ്റ്റേഷനില്‍വെച്ച് അപമാനിച്ചു.
പരാതിയുമായി എത്തുന്ന പെണ്‍കുട്ടികളെ പൊലീസുകാര്‍ അപമാനിക്കുന്നതും കേരളത്തില്‍ പതിവായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. എന്തു നീതിയാണ് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും സ്ത്രീകള്‍ക്ക് ലഭിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. എട്ട് മാസം മുന്‍പാണ് മോഫിയ പര്‍വീന്റെയും മുഹ്സിന്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.