ക്ഷേമ നിധി: പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജന്‍മാര്‍ക്കെതിരെ മുന്നറിയിപ്പുമായി പ്രവാസി ക്ഷേമ ബോര്‍ഡ്

 ക്ഷേമ നിധി: പ്രവാസികളെ ചൂഷണം ചെയ്യുന്ന വ്യാജന്‍മാര്‍ക്കെതിരെ മുന്നറിയിപ്പുമായി പ്രവാസി ക്ഷേമ ബോര്‍ഡ്

തിരുവനന്തപുരം: പ്രവാസികളെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാര്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പ്രാവാസി കേരളീയ ക്ഷേമ ബോര്‍ഡ്. കേരള പ്രവാസി ക്ഷേമ നിധിയില്‍ പ്രവാസികള്‍ക്ക് അംഗത്വം എടുത്തു നല്‍കാം എന്ന വ്യാജ പ്രചാരണവുമായി രംഗത്തെത്തിയവര്‍ക്കെതിരെയാണ് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നത്.

ക്ഷേമ നിധിയില്‍ അര്‍ഹരായ പ്രവാസി കേരളീയര്‍ക്ക് ഓണ്‍ലൈനായി അംഗത്വമെടുക്കുന്നതിനുള്ള സൂരക്ഷിതമായ എല്ലാ സൗകര്യങ്ങളും കേരള പ്രവാസി ക്ഷേമ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.pravasikerala.org മുഖേന ഒരുക്കിയിട്ടുണ്ടെന്ന് ബോര്‍ഡ് വ്യക്തമാക്കി. ഓഫ്ലൈന്‍ ആയി അംഗത്വ അപേക്ഷ സ്വീകരിക്കുന്നതിനുള്ള സൗകര്യം നിലനിര്‍ത്തിയിട്ടുണ്ടെന്ന് ബോര്‍ഡ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.