ദുബായ്: ഫിറ്റ്നസ് ചലഞ്ചിന്റെ സമാപനത്തോട് അനുബന്ധിച്ചുളള ദുബായ് റണ്‍ വെള്ളിയാഴ്ച നടക്കും. ഷെയ്ഖ് സയ്യീദ് റോഡില്‍ രണ്ട് വിഭാഗങ്ങളിലായാണ് ദുബായ് റണ്‍ നടക്കുക. കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി അഞ്ച് കിലോമീറ്റർ ട്രാക്കും, കായിക പ്രേമികള്‍ക്കായി 10 കിലോമീറ്റർ ട്രാക്കുമാണ് ഒരുക്കിയിട്ടുളളത്.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ദുബായ് റണ്‍ നടക്കുക. 2019 ലാണ് ആദ്യമായി ദുബായ് കിരീടാവകാശി ഷെയ്ഖ് സയ്യീദ് റോഡില്‍ ദുബായ് റണ്ണിന്റെ ഭാഗമായത്
മെട്രോ സമയം നീട്ടി
ദുബായ് റണ്ണിലെത്തേണ്ടവർക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ ദുബായ് മെട്രോയുടെ സമയക്രമവും മാറ്റിയിട്ടുണ്ട്. നവംബർ 26 ന് വെള്ളിയാഴ്ച പുലർച്ചെ 3.30 ന് റെഡ് ലൈനിലേയും ഗ്രീന്‍ ലൈനിലേയും സർവ്വീസ് ആരംഭിക്കും.
ഓടാന്‍ തയ്യാറാണോ, എന്റെ കൂടെ പോരൂ, ക്ഷണിച്ച് ഷെയ്ഖ് ഹംദാന്‍
പതിനായിരകണക്കിന് ആളുകള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ദുബായ് റണ്ണിലേക്ക് ഇന്‍സ്റ്റാഗ്രാമിലൂടെ ക്ഷണിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍. അദ്ദേഹത്തിന്‍റെ ചോദ്യത്തോട് നിരവധി പേരാണ് അനുകൂലമായി പ്രതികരിച്ചിട്ടുളളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.