ഐഎസ്എല്‍: ഒഡീഷ ബംഗളുരുവിനെ 3-1 ന് തകര്‍ത്തു

ഐഎസ്എല്‍: ഒഡീഷ ബംഗളുരുവിനെ 3-1 ന് തകര്‍ത്തു

പനാജി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) മത്സരത്തിൽ ഒഡീഷ എഫ്‌സിക്ക് ബെംഗളൂരു എഫ്‌സിക്കെതിരെ തകര്‍പ്പൻ വിജയം. ഐഎസ്എല്ലിൽ ബെംഗളൂരു എഫ്‌സിക്കെതിരെ ഒഡീഷ എഫ്‌സിയുടെ ആദ്യ ജയമാണിത്.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് കലിംഗപ്പടയുടെ ജയം. ഇരട്ട ഗോളുകള്‍ നേടി ജാവിയര്‍ ഹെര്‍ണാണ്ടസ് ആണ് ഒഡീഷയുടെ തുറുപ്പുചീട്ടായത്.

മൂന്ന്, 51 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. അധിക സമയത്ത് ആരിഡയ് സുവാരസ് മൂന്നാം ഗോള്‍ നേടി. 21ാം മിനുട്ടില്‍ അലന്‍ കോസ്റ്റയാണ് ബെംഗളൂരുവിന്റെ ആശ്വാസ ഗോള്‍ നേടിയത്. ബെംഗളൂരുവിന്റെ ആശിഖ് കുരുണിയനും ബ്രൂണോ സില്‍വക്കും ഒഡീഷയുടെ ഹെന്‍ഡ്രി അന്റോണയ്ക്കും മഞ്ഞക്കാര്‍ഡ് ലഭിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.