സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാന്‍ ആലോചന; ചര്‍ച്ച തുടരുന്നു

 സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാന്‍ ആലോചന; ചര്‍ച്ച തുടരുന്നു

തിരുവനന്തപുരം: കേരളത്തില്‍ സ്‌കൂള്‍ സമയം വൈകുന്നേരം വരെയാക്കാനുള്ള നിര്‍ദേശം പരിഗണിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ ഉച്ച വരെയാണ് സ്‌കൂളുകളില്‍ ക്ലാസുകള്‍. മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം.

ഡിസംബര്‍ മാസത്തോട് കൂടി സ്‌കൂളുകളിലെ സമയം വൈകുന്നേരം വരെയാക്കാനുള്ള നിര്‍ദേശമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. ഉച്ച വരെ ക്ലാസുകള്‍ നടക്കുന്നതിനാല്‍ പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നില്ലെന്നാണ് പരാതി.

അതേ സമയം പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഏഴ് ജില്ലകളിലായി അറുപത്തഞ്ചോളം താല്‍കാലിക ബാച്ചുകള്‍ അനുവദിക്കേണ്ടി വരുമെന്ന നിര്‍ദേശവും കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി മുന്നോട്ട് വെച്ചു.

പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ബാച്ചുകള്‍ കൂടുതല്‍ ആവശ്യം. തൃശൂര്‍, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ചില താലൂക്കുകളിലും ബാച്ചുകളുടെ ആവശ്യമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.