നിരക്ക് കൂട്ടി മൊബൈല്‍ കമ്പനികളും; ഇന്നു മുതല്‍ പ്രാബല്യത്തില്‍

 നിരക്ക് കൂട്ടി മൊബൈല്‍ കമ്പനികളും; ഇന്നു മുതല്‍ പ്രാബല്യത്തില്‍

ന്യുഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ ഫോണ്‍ വിളികള്‍ക്ക് ചെലവേറും. എയര്‍ട്ടെല്ലിന് പിന്നാലെ വൊഡാഫോണ്‍ ഐഡിയയും പ്രീ പെയ്ഡ് നിരക്കുകള്‍ കൂട്ടിയിരുന്നു. പ്രീപെയ്ഡ് കോള്‍ നിരക്കുകള്‍ 25 ശതമാനം ആണ് എയര്‍ടെല്‍ കൂട്ടിയത്. പുതിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും.

പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍ക്ക് തല്‍കാലം വര്‍ധനയില്ല. എയര്‍ടെല്‍ നിലവിലെ 79 രൂപയുടെ റീചാര്‍ജ് പ്ലാന്‍ 99 രൂപയാക്കി മാറ്റിയിട്ടുണ്ട്. 149 രൂപയുടെ പ്ലാന്‍ 179 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. 48 രൂപയുടെ ഡേറ്റ ടോപ് അപ്പ് 58 രൂപയാക്കി കൂട്ടി. ഇപ്രകാരം എല്ലാ പ്ലാനുകളുടെയും നിരക്ക് കൂട്ടിയിട്ടുണ്ട്. ഇതിന് പിന്നാലെ വൊഡാഫോന്‍ ഐഡിയയും നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്.

വൊഡാഫോന്‍ ഐഡിയ തങ്ങളുടെ ഡേറ്റാ ടോപ്പ്-അപ്പ് പ്ലാനുകള്‍ക്ക് 67 രൂപ വരെ കൂട്ടിയിട്ടുണ്ട്. 48 രൂപയുടെ പ്ലാനിന് 58 രൂപ
നല്‍കേണ്ടിവരുമ്പോള്‍ 351 രൂപ പ്ലാനിന് വ്യാഴാഴ്ച മുതല്‍ 418 രൂപ നല്‍കണം. ഒരു വര്‍ഷം കാലാവധിയുള്ള 2,399 രൂപയുടെ പ്ലാനിന് ഇനി മുതല്‍ 2,899 രൂപ നല്‍കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.