ഒറ്റ ക്ലിക്കില്‍ 41 സേവനങ്ങള്‍; ഡിജിറ്റൽ ഷാർജ ആപ്പ് പുറത്തിറക്കി

ഒറ്റ ക്ലിക്കില്‍ 41 സേവനങ്ങള്‍; ഡിജിറ്റൽ ഷാർജ ആപ്പ് പുറത്തിറക്കി

ഷാ‍ർജ: ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമാകുന്ന ആപ്പ് പുറത്തിറക്കി ഷാ‍ർജ ഡിജിറ്റല്‍ ഓഫീസ്. ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും സൗജന്യമായി ലഭ്യമാകുന്ന ഡിജിറ്റല്‍ ഷാ‍ർജ ആപ്പിലൂടെ പാർക്കിംഗ് ഫീസും പിഴകളും ജല വൈദ്യുത ബില്ലുകളും അടയ്ക്കാന്‍ സാധിക്കും.

ട്രേഡ് ലൈസന്‍സ് പുതുക്കുന്നതുള്‍പ്പടെയുളള പൊതു സേവനങ്ങളും ആപ്പിലൂടെ സാധ്യമാകും. ഷാ‍ർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ മാർഗ നിർദ്ദേശമനുസരിച്ചാണ് ഡിജിറ്റല്‍ ഷാ‍ർജ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.