ദത്ത് വിവാദം: കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ട്; റിപ്പോര്‍ട്ട് പുറത്ത്

ദത്ത് വിവാദം: കുഞ്ഞിനെ ഉപേക്ഷിച്ചത് അനുപമ അറിഞ്ഞുകൊണ്ട്; റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ടി വി അനുപമ ഐഎഎസ് തയാറാക്കിയ റിപ്പോര്‍ട്ട് പുറത്ത്. കുഞ്ഞിനെ ഉപേക്ഷിച്ചത് അമ്മ അനുപമ അറിഞ്ഞുകൊണ്ടാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അനുപമയും അച്ഛനും ചേര്‍ന്ന് ഉണ്ടാക്കിയ കരാര്‍ പ്രകാരമാണ് കുഞ്ഞിനെ ഒഴിവാക്കിയതെന്നും അനുപമക്ക് ഇഷ്ടമുള്ളപ്പോള്‍ തിരിച്ചെടുക്കാം എന്ന വ്യവസ്ഥ കരാറില്‍ ചേര്‍ത്തിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറിലെ ഒപ്പുകള്‍ അനുപമയുടേത് തന്നെയെന്നും തിരിച്ചറിഞ്ഞു.

അനുപമയുടെ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് നല്‍കിയത് അമ്മത്തൊട്ടില്‍ വഴിയാണ്. തൊട്ടിലില്‍ ഉപേക്ഷിച്ച ശേഷം അജ്ഞാത സന്ദേശമായി ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. എന്നാല്‍ ഭീഷണിപ്പെടുത്തിയാണ് കരാറില്‍ ഒപ്പു വെപ്പിച്ചതെന്നാണ് അനുപമയുടെ മൊഴി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.