മൂലമറ്റത്തിന് പാലായുടെ സഹായഹസ്തം

മൂലമറ്റത്തിന് പാലായുടെ സഹായഹസ്തം

പാലാ: പ്രകൃതിക്ഷോഭത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ട മൂലമറ്റം നിവാസികള്‍ക്ക് പാലാ രൂപതയില്‍ നിന്നു സഹായഹസ്തം. ഒന്നാംഘട്ട ധനസഹായ വിതരണം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.

42 കുടുംബങ്ങള്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ അടിയന്തര ധനസഹായം നല്‍കിയത്. രൂപതയുടെ ദുരിതാശ്വാസ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

ഫൊറോന വികാരി ഫാ. കുര്യന്‍ കാലായില്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ. തോമസ് കിഴക്കേല്‍, ഫാ. തോമസ് സിറിള്‍ തയ്യില്‍, ഫാ. ജോസഫ് താഴത്തുവരിക്കയില്‍, ഫാ. സെബാസ്റ്റ്യന്‍ പേണ്ടാനത്ത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.