റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് ജനങ്ങള്‍ക്ക് കോടതിയെ അറിയിക്കാം; നിര്‍ദേശവുമായി ഹൈക്കോടതി

റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് ജനങ്ങള്‍ക്ക് കോടതിയെ അറിയിക്കാം; നിര്‍ദേശവുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ പൊളിഞ്ഞ റോഡുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ഹൈക്കോടതിയെ അറിയിക്കാം. ഡിസംബര്‍ 14ന് മുന്‍പ് വിവരങ്ങള്‍ അറിയിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് കോടതിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസം കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് പരിഗണിക്കുന്നതിനിടെ കോടതി രൂക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ കോടതി വിശദീകരണം തേടി.

ഹര്‍ജി ഡിസംബര്‍ 14ന് പരിഗണിക്കാനായി മാറ്റി വെച്ചു. ഈ തീയതിക്കുള്ളില്‍ പൊതു ജനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും അമിക്കസ് ക്യൂറിക്കും റോഡുകളുടെ ശോച്യാവസ്ഥയെക്കുറിച്ച് അറിയിക്കാം. ആറുമാസം നന്നായിക്കിടക്കും ആറുമാസം തകര്‍ന്ന് കിടക്കും എന്നതാണ് റോഡുകളുടെ സ്ഥിതി എന്നായിരുന്നു കഴിഞ്ഞ ദിവസം കോടതി പരാമര്‍ശിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.