മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ രാജ്യം

മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷിക ദിനത്തിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ രാജ്യം

ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തില്‍ രക്തസാക്ഷികളായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച്‌ രാജ്യം. പ്രസിഡന്റ് രാംനാഥ് കോവിന്ദ്, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് , കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖര്‍ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ചു.



രാജ്യത്തിന്റെ സുരക്ഷ കാക്കുന്നതിന് ജീവന്‍ ത്യജിക്കാന്‍ തയ്യാറായ സുരക്ഷാ ഉദ്യോഗസ്ഥരെ ജനങ്ങള്‍ ഒരിക്കലും മറക്കില്ലെന്ന് രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. സുരക്ഷ ഉറപ്പാക്കാന്‍ ജീവന്‍ ത്യജിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കാണിച്ച ധീരതയ്ക്ക് രാജ്യം എപ്പോഴും കടപ്പെട്ടിരിക്കുമെന്നും രാംനാഥ് കോവിന്ദ് അനുസ്മരിച്ചു. മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി, ഉപമുഖ്യമന്ത്രി അജിത് പവാര്‍ തുടങ്ങിയവര്‍ രക്തസാക്ഷി സ്മാരകത്തില്‍ എത്തി പുഷ്പചക്രം സമര്‍പ്പിച്ചു.

2008 നവംബര്‍ 26നാണ് നാടിനെ നടുക്കിയ ഭീകരാക്രമണം നടന്നത്. കടല്‍മാര്‍ഗം മുംബൈയിലെത്തിയ 10 ലഷ്‌കര്‍- ഇ- തയ്ബ ഭീകരര്‍ നിറയൊഴിക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ 18 സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം 166 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.