യുഎഇ: ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ സമാപനമായ 146,000 പേർ പങ്കെടുത്ത ദുബായ് റൺ മുൻനിരയിൽ നിന്ന് നയിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്. രാവിലെ 6 മണിയോടെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിന് അടുത്താണ് ദുബായ് റൺ ആരംഭിച്ചത്
ഷെയ്ഖ് സായിദ് റോഡിലൂടെ കുടുംബങ്ങൾക്കായി പ്രത്യേകം രൂപകൽപ്പനചെയ്ത അഞ്ചുകിലോമീറ്റർ റൂട്ടും പ്രൊഫഷണൽ ഓട്ടക്കാർക്കായുള്ള 10 കിലോമീറ്റർ റൂട്ടുമാണ് ഉണ്ടായിരുന്നത്. ഷെയ്ഖ് സായിദ് റോഡിലൂടെയുള്ള ഈ ഫൺ റണ്ണിനായി കുടുംബങ്ങളും കുട്ടികളും പൗരന്മാരും സന്ദർശകരുമായ ധാരാളം ആളുകൾ പങ്കെടുത്തു.
കാണികൾക്ക് കൗതുകമായി കുട്ടി ഓട്ടക്കാരി
കാണികൾക്കും കൂടെ ഓടിയവർക്കും കൗതുകമായി കുട്ടി ഓട്ടക്കാരി ഇസബേൽ ക്ലയർ ഷാൻ. അമ്മ ഐറിൻ മരിയ ഷാനോടും, പിതാവ് ഷാൻ കെ ഫെർണാഡസിനോടുമൊപ്പമാണ് ഇസബേൽ ദുബായ് റൺ ചലഞ്ചിൽ പങ്കെടുത്തത്.
30 ദിവസത്തേക്ക് എല്ലാ ദിവസവും 30 മിനിറ്റ് വ്യായാമത്തിൽ പങ്കെടുക്കാൻ യുഎഇ പൗരന്മാരെയും താമസക്കാരെയും സന്ദർശകരെയും ക്ഷണിക്കുന്ന ഒരു മാസം നീണ്ടുനിന്ന ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്റെ സമാപനമായ ദുബായ് റൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.