മുപ്പത്തിയൊമ്പതാം മാർപാപ്പ വി. അനസ്താസിയസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-40)

മുപ്പത്തിയൊമ്പതാം മാർപാപ്പ വി. അനസ്താസിയസ് ഒന്നാമന്‍ (കേപ്പാമാരിലൂടെ ഭാഗം-40)

ഏ.ഡി. 399 നവംബര്‍ 27-ാം തീയതി തിരുസഭയുടെ മുപ്പത്തിയൊമ്പതാമത്തെ തലവനായി വി. പത്രോസിന്റെ സിംഹാസനത്തിലേറിയ വി. അനസ്താസിയസ് മാര്‍പ്പാപ്പ തന്റെ മുന്‍ഗാമിയായിരുന്ന സിരിസിയുസ് മാര്‍പ്പാപ്പയെക്കാള്‍ കൂടുതല്‍ അഭിമതനും സമ്മതനുമായിരുന്നു. സിരിസിയൂസ് മാര്‍പ്പാപ്പയുടെ വിമര്‍ശകരായിരുന്ന വി. ജെറോമിനും നോളയിലെ വി. പൗളീനൂസിനും സിരിസിയൂസ് മാര്‍പ്പാപ്പയെക്കാള്‍ സഭയില്‍ കഠിനമായ തപശ്ചര്യകള്‍ അഭ്യസിക്കുന്നതുമായി ബന്ധപ്പെട്ട് അനസ്താസിയസ് മാര്‍പ്പാപ്പ അനുകമ്പാര്‍ദ്രമായ സമീപനമായിരുന്നു കൂടുതല്‍ സ്വീകാര്യമായിരുന്നത്.

തന്റെ ഭരണകാലഘട്ടം വളരെ കുറച്ചു മാത്രം നീണ്ടു നിന്നതായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പേപ്പസി തെറ്റായ പഠനങ്ങള്‍ ഉള്‍പ്പെട്ട ഒരിജന്റെ കൃതികള്‍ തെറ്റാണെന്ന് വിധിക്കുന്നതുവഴിയും പാഷണ്ഡപരമായ പഠനങ്ങള്‍ പിന്തുടര്‍ന്ന ഒരിജന്റെ അനുയായികളെ ദണ്ഡിക്കുന്നതു വഴിയും പ്രാധാന്യമേറിയതായിരുന്നു. തന്റെ ഡിക്രികള്‍ വഴി ഒരിജന്റെ പല പഠനങ്ങളും തെറ്റാണെന്ന് അദ്ദേഹം പഠിപ്പിച്ചു. ആദിമസഭയിലെ പ്രഗത്ഭനായ ദൈവശാസ്ത്രജ്ഞനായിരുന്നുവെങ്കിലും എല്ലാ മനുഷ്യരും അതായത് പാപികളും നരകശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍പ്പോലും അവസാനവിധി ദിവസത്തില്‍ രക്ഷികപ്പെടുമെന്ന അപ്പോക്കത്താസ്താസിസ് എന്ന പഠനം തിരുസഭയുടെ വിശ്വാസത്തിന് എതിരാണെന്ന് മാര്‍പ്പാപ്പ അസന്നിഗ്ദമായി പഠിപ്പിച്ചു. ഡൊണാറ്റിസിറ്റ് പാഷണ്ഡത പിന്തുടര്‍ന്ന വൈദികര്‍ പശ്ചാതിപിച്ച് സഭയിലേക്ക് തിരികെ വരുന്നത് നിരോധിച്ച ഉത്തരവില്‍ അയവ് വരുത്തണമെന്ന ആഫ്രിക്കയിലെ മെത്രാന്മാരുടെ ആവശ്യത്തിനുള്ള മറുപടിയായി പാഷണ്ഡതയ്‌ക്കെതിരായ തങ്ങളുടെ സമരം തുടരുവാന്‍ അവരെ പ്രേരിപ്പിച്ചു.

അനാസ്താസിയസ് ഒന്നാമന്‍ മാര്‍പ്പാപ്പ ഏ.ഡി. 401 ഡിസംബര്‍ 1-ാം തീയതി കാലം ചെയ്തു. വി. അനസ്താസിയസ് മാര്‍പ്പാപ്പയെപ്പോലെ ശ്രേഷ്ഠനായ ഒരു മെത്രാനെ റോം അര്‍ഹിക്കാത്തതുകൊണ്ടാണ് അദ്ദേഹത്തിന്റെ ഭരണകാലം വെട്ടിചുരുക്കപ്പെട്ടത് എന്നാണ് അദ്ദേഹത്തിന്റെ ദേഹവിയോഗത്തെക്കുറിച്ച് വി. ജെറോം പറഞ്ഞത്.


St. Anastasius I became pope on November 27, 399. He is most famous for condemning the work of Origen of Alexandria, even though Origen was one of the greatest theologians in the third century. Origen was accused of
holding the idea of apocatastasis, the theological idea that God would save all angels and men. Anastasius also struggled against Donatism, refusing to permit Donatist clergy from stepping in to assist the Church with the priest shortage. Anastasius had several illustrious friends including Augustine, Jerome, and Paulinus. Anastasius died on December 19th of AD 401


ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.