ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍; ബിഹാര്‍, ജാര്‍ഖണ്ഡ്, യുപി സംസ്ഥാനങ്ങള്‍ ഏറ്റവും പിന്നിലെന്നും നിതി ആയോഗ്

ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തില്‍; ബിഹാര്‍, ജാര്‍ഖണ്ഡ്, യുപി സംസ്ഥാനങ്ങള്‍ ഏറ്റവും പിന്നിലെന്നും നിതി ആയോഗ്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനങ്ങള്‍ ബീഹാറും ജാര്‍ഖണ്ഡും ഉത്തര്‍പ്രദേശുമെന്നും നീതി ആയോഗ്. ദാരിദ്ര്യം ഏറ്റവും കുറവ് കേരളത്തിലാണ്. നീതി ആയോഗ് തയ്യാറാക്കിയ മള്‍ട്ടി ഡൈമെന്‍ഷണല്‍ ദാരിദ്ര്യ സൂചിക പ്രകാരമാണ് കണക്കുകള്‍.

മധ്യപ്രദേശും മേഘാലയവുമാണ് തൊട്ടുപിന്നില്‍. ബീഹാറിലെ ജനസംഖയുടെ 51.91 ശതമാനം പേര്‍ ദരിദ്രരാണ്, ജാര്‍ഖണ്ഡില്‍ 42.16 ശതമാനവും ഉത്തര്‍പ്രദേശില്‍ ഇത് 37.79 ശതമാനവുമാണ് .

അതേസമയം, മറ്റ് സംസ്ഥാനങ്ങളായ മധ്യപ്രദേശില്‍ 36.65 ശതമാനവും മേഘാലയയില്‍ 32.67 ശതമാനവുമാണ് ദാരിദ്ര്യം. കേരളം (0.71 ശതമാനം), ഗോവ (3.76 ശതമാനം), സിക്കിം (3.82 ശതമാനം), തമിഴ്‌നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിങ്ങനെയാണ് തുടര്‍ന്നുള്ള സംസ്ഥാനങ്ങളിലെ കണക്ക്.

ഓക്‌സ്‌ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇനിഷ്യേറ്റീവും യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമും സംയുക്തമായി വികസിപ്പിച്ച ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട രീതി ശാസ്ത്രത്തിലൂടെയാണ് ഇന്ത്യയിലെ ദാരിദ്ര്യ സൂചിക കണക്കാക്കുന്നത്.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവ അടിസ്ഥാനപെടുത്തിയാണ് പഠനം നടത്തിയത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗര്‍ഭകാല പരിചരണം, സ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ ഹാജര്‍, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിങ്ങനെ 12 സൂചകങ്ങള്‍ ഇവയെ പ്രതിനിധീകരിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.