കൊച്ചി: ഏകീകരിച്ച കുർബാന ക്രമം നടപ്പാക്കുന്ന കാര്യത്തിൽ മാർപാപ്പയുടെയും സീറോ മലബാർ സഭയുടെ സിനഡിന്റെയും തീരുമാനങ്ങൾക്കപ്പുറം പോകാൻ ആർക്കും അനുവാദമില്ലെന്ന് സീറോ മലബാർ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി പ്രസ്താവിച്ചു .സഭയുടെ പള്ളികളിൽ ഏകീകരിച്ച കുർബാന ക്രമം നടപ്പാക്കാൻ ഉത്തരവാദിത്വപ്പെട്ടവർ വിശ്വാസികൾ തന്നെയാണെന്നും ഈ മാസം 28 ന് തന്നെ വിശ്വാസികൾ ഓരോരുത്തരും അതിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
സമയം നീട്ടി ചോദിക്കാനും അതിനു വേണ്ടി കൽപ്പനകൾ പുറപ്പെടുവിക്കാനും മാർപാപ്പാക്കും സിനഡിനുമല്ലാതെ ആർക്കും അധികാരമില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു . ഇടവകകളിൽ ഏകീകരിച്ച കുർബാന ക്രമം 28 ന് നടപ്പാക്കിയില്ലെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം വിശ്വാസികൾക്ക് ഓരോരുത്തർക്കുമുണ്ട്. ആ അവകാശം ധീരമായി നിർവഹിക്കാൻ വിശ്വാസികൾ മുന്നിട്ടിറങ്ങണമെന്നും സെക്രട്ടറി പറഞ്ഞു.
വിശ്വാസത്തിൽ തലമുറകൾ നിലനിൽക്കാൻ, അച്ചടക്കത്തിലും അനുസരണത്തിലും മക്കൾ ജീവിക്കാൻ നല്ല ആത്മീയ പാരമ്പ്യരം ആവശ്യമാണെന്ന് വിശ്വാസികളെ അദ്ദേഹം ഓർമ്മിപ്പിച്ചു. എല്ലാ വൈദികർക്ക് വേണ്ടി പ്രാർത്ഥിക്കാനും സഭാ കൂട്ടായ്മക്ക് വേണ്ടി വിയോജിപ്പുകൾ മാറ്റി വയ്ക്കാനും അദ്ദേഹം നിർദേശം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.