ഒമിക്രോണ്‍: എല്ലാവരും ജാഗ്രത പാലിക്കണം; വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

ഒമിക്രോണ്‍: എല്ലാവരും ജാഗ്രത പാലിക്കണം; വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരമുള്ള നടപടികള്‍ സംസ്ഥാനത്ത് സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ക്വറന്റൈന്‍ തുടരണമെന്നും മന്ത്രി നിര്‍ദേശിച്ചു. 'എല്ലാ വിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്പ് ആര്‍ ടി പി സി ആര്‍ പരിശോധന നടത്തുന്നുണ്ട്. സംസ്ഥാനത്ത് എത്തിയ ശേഷം വീണ്ടും പരിശോധന നടത്തണം' എന്നും മന്ത്രി അറിയിച്ചു.

എല്ലാവരും മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും സാമൂഹിക ആകലം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിലെ വാക്സിനുകളെ അതിജീവിക്കാനുള്ള കഴിവ് പുതിയ വകഭേദത്തിനുണ്ടോ എന്നതിനെക്കുറിച്ച്‌ ലോകാരോഗ്യ സംഘടന പഠനം നടത്തുകയാണെന്നും വീണ ജോർജ് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.