ഏകീകൃത കുർബ്ബാന അർപ്പണം നാളെത്തന്നെ തുടങ്ങും: എറണാകുളം അങ്കമാലി മെത്രാപ്പോലീത്തൻ വികാരിയുടെ സർക്കുലർ തള്ളി മാർ ആലഞ്ചേരി

ഏകീകൃത കുർബ്ബാന അർപ്പണം നാളെത്തന്നെ തുടങ്ങും: എറണാകുളം അങ്കമാലി മെത്രാപ്പോലീത്തൻ വികാരിയുടെ സർക്കുലർ തള്ളി മാർ ആലഞ്ചേരി

കൊച്ചി : എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി മാര്‍ ആന്റണി കരിയിലിന്റെ പേരിൽ പുറത്തിറങ്ങിയ സര്‍ക്കുലര്‍ തള്ളികളഞ്ഞുകൊണ്ട് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് സർക്കുലർ പുറത്തിറക്കി. എറണാകുളം-അങ്കമാലി അടക്കം സിറോമലബാര്‍ സഭയിലെ എല്ലാ രൂപതകളിലും നാളെ മുതല്‍ ഏകീകൃത കുര്‍ബാനയെന്ന തീരുമാനത്തിന് മാർപ്പാപ്പയോ , പൗരസ്ത്യ തിരുസംഘമോ ഇളവ് നൽകിയതായി സഭാതലവനെ അറിയിച്ചിട്ടില്ല എന്നും സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിനഡിന്റെ തീരുമാനങ്ങൾ അതേപടി നിലനില്കുന്നതാണെന്നും അതിനാൽ തന്നെ ഏകീകൃത കുർബ്ബാന അർപ്പണം എന്ന തീരുമാനം എല്ലാവരും നടപ്പിലാക്കണെമെന്നും മാർ ആലഞ്ചേരി ആവശ്യപ്പെടുന്നു . എറണാകുളം അങ്കമാലി അതിരൂപതയുടെ യഥാർത്ഥ ഭരണാധികാരി സഭാ  തലവൻ ആണെന്നെരിക്കെ എപ്രകാരമാണ് മെത്രോപ്പോലീത്തൻ വികാരി ആയിരിക്കുന്ന മാർ കരിയിലിന് സിനഡ് തീരുമാനത്തിന് വിരുദ്ധമായി ഇപ്രകാരം ഒരു സർക്കുലർ ഇറക്കാൻ സാധിക്കുന്നത് എന്നാണ് സാധാരണ വിശ്വാസികൾ ചോദിക്കുന്നത്.

ആരാധനാ ക്രമ ഏകീകരണത്തില്‍ നിന്നും എറണാകുളം-അങ്കമാലി അതിരൂപതയെ ഒഴിവാക്കി മെത്രാപ്പോലീത്തന്‍ വികാരി  മാര്‍ ആന്റണി കരിയില്‍ ഇറക്കിയ സര്‍ക്കുലര്‍ ഇതോടുകൂടി അസാധുവാക്കപ്പെട്ടിരിക്കുകയാണ്. ഈ സർക്കുലറിന്റെ ചുവടുപിടിച്ചു എറണാകുളം അങ്കമാലി രൂപതകളോട് കൂറ് പുലർത്തുന്ന ഫരീദാബാദ് രൂപതയും സിനഡ് തീരുമാനത്തിനെതിരെ സർക്കുലർ പുറത്തിറക്കി.

ഏകീകൃത കുർബ്ബാന അർപ്പണ രീതിയിൽ നിന്നും ഒഴിവാക്കാനായി റോമിൽ നിന്ന് ഒരു ഡിസ്പെൻസേഷനും നൽകിയിട്ടില്ല, മറിച്ച് രൂപത മെത്രാന്മാർക്ക് കാനൻ നിയമം 1536 അനുസരിച്ച് ഡിസ്പെൻസേഷൻ കൊടുക്കാൻ അനുവാദം ഉണ്ടോ എന്നുള്ള ചോദ്യത്തിന് അനുകൂലമായിട്ടാണ് പൗര്യസ്ത്യ തിരുസംഘം പ്രതികരിച്ചത്. ഈ അനുവാദമാണ് ഏകീകൃത കുർബ്ബാന അർപ്പണമെന്ന സിനഡ് തീരുമാനത്തിനു എതിരെ സർക്കുലർ ഇറക്കുവാനായി ഇവരെ പ്രേരിപ്പിച്ചത്. എന്നാൽ സിനഡ് തീരുമാനപ്രകാരമുള്ള ഏകീകൃത കുർബ്ബാന അർപ്പണം നാളെ തന്നെ തുടങ്ങുമെന്ന് സീറോ മലബാർ സഭയിലെ രണ്ടു പ്രമുഖ അതിരൂപതകളായ ചങ്ങനാശ്ശേരിയും തൃശൂരും അറിയിച്ചു.

ഇന്ത്യക്കു വെളിയിലുള്ള മദ്ധ്യപൗര്യസ്ത്യ പ്രവാസ കേന്ദ്രങ്ങളിൽ വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി ഏകീകൃത കുർബ്ബാന അർപ്പണത്തിനു തുടക്കം കുറിച്ചു. എല്ലായിടത്തും ഒരേ പോലുള്ള കുർബ്ബാന അർപ്പണം സാധ്യമായതിൽ വിശ്വാസികൾ ഏറെ സന്തോഷവാന്മാരാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.