കോവിഡ് പോരാളികളെ ആദരിച്ചു

കോവിഡ് പോരാളികളെ ആദരിച്ചു

ചങ്ങനാശേരി: ചെത്തിപ്പുഴ സര്‍ഗക്ഷേത്ര കള്‍ച്ചറല്‍ ആന്‍ഡ് ചാരിറ്റബിള്‍ സെന്ററിന്റെ നേതൃത്വത്തില്‍ വാഴപ്പള്ളി പഞ്ചായത്തിന്റെ സഹകരണത്തോടെ കോവിഡ് പോരാളികളെ ആദരിച്ചു. ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വാണിയപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. സര്‍ഗക്ഷേത്ര രക്ഷാധികാരി ഫാ. തോമസ് ചൂളപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.

സര്‍ഗക്ഷേത്ര ഡയറക്ടര്‍ ഫാ. അലക്‌സ് പ്രായിക്കുളം, സെക്രട്ടറി വര്‍ഗീസ് ആന്റണി, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോഫി ലാലിച്ചന്‍, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു മൂലയില്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലാലിമ്മ ടോമി, ജി ഫ്രാന്‍സിസ്, ജോസ് ജോണ്‍സ് പുതിയപറമ്പില്‍, അഡ്വക്കേറ്റ് റോയി തോമസ്, വി.ജെ ലാലി, എസ്. പ്രേമചന്ദ്രന്‍, ജമുന ഫ്രാന്‍സിസ്, ജോര്‍ജ് വര്‍ക്കി, രാജു ജോര്‍ജ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.


കോവിഡ് പോരാളികളെ ആദരിക്കുന്ന ചടങ്ങില്‍നിന്ന്

മോട്ടോര്‍ വാഹന വകുപ്പ് തൃശൂര്‍ സോണ്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ജിജി ജോര്‍ജ് കോട്ടപുറം (കണ്‍വീനര്‍ സര്‍ഗക്ഷേത്ര), ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് എസ്.പി വി.യു കുര്യാക്കോസ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. യോഗത്തില്‍ വാഴപ്പള്ളി പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട നൂറില്‍പരം ആളുകളെ ആദരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.