ജി എസ് ടി നഷ്ടപരിഹാരം: കേന്ദ്ര ഗവൺമെൻറ് 6000 കോടി രൂപ വായ്പ അനുവദിച്ചു

ജി എസ് ടി നഷ്ടപരിഹാരം: കേന്ദ്ര ഗവൺമെൻറ് 6000 കോടി രൂപ വായ്പ അനുവദിച്ചു

ജി എസ് ടി നഷ്ടപരിഹാരം: കേന്ദ്ര ഗവൺമെൻറ് 6000 കോടി രൂപ വായ്പ അനുവദിച്ചു ജി എസ് ടി നഷ്ടപരിഹാര നികുതി വിടവ് നികത്തുന്നതിന്, പ്രത്യേക സംവിധാനം വഴി കേന്ദ്ര ധനകാര്യ മന്ത്രാലയം, രണ്ടാം വിഹിതമായി, 16 സംസ്ഥാനങ്ങൾക്കും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങൾക്കും 6000 കോടി രൂപ ഇന്ന് നൽകും. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഒരേ പലിശ നിരക്കിൽ ആയിരിക്കും വായ്പ നൽകുന്നത്.

സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടമെടുക്കുമ്പോൾ നൽകേണ്ട പലിശ നിരക്കിനേക്കാൾ ഇത് കുറവായതിനാൽ അവർക്ക് അതിന്റെ പ്രയോജനം ലഭിക്കും. കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രത്യേക സംവിധാനത്തിലൂടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും 12,000 കോടി രൂപ ഇതിനോടകം വായ്പ നൽകി കഴിഞ്ഞു. ഓപ്ഷൻ ഒന്നിനു കീഴിൽ 21 സംസ്ഥാനങ്ങളും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും ഇതുവരെ ഈ പ്രത്യേക വായ്പാ സംവിധാനം സ്വീകരിച്ചിട്ടുണ്ട്.

ജി എസ് ടി നഷ്ടപരിഹാര നികുതിക്ക് പകരമായി,സംസ്ഥാനങ്ങൾക്ക് ക്രമാനുഗതമായിട്ടാണ് കേന്ദ്ര ഗവൺമെന്റ്, ഈ വായ്പ നൽകുന്നത്. ആന്ധ്രപ്രദേശ്, അസം, ബിഹാർ, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചൽ പ്രദേശ്, കർണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, മേഘാലയ, ഒഡിഷ, തമിഴ്നാട്, ത്രിപുര, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്കൊപ്പം ഡൽഹി, ജമ്മുകാശ്മീർ, പുതുച്ചേരി എന്നീ കേന്ദ്രഭരണ പ്രദേശങ്ങൾക്കുമാണ് വായ്പ നൽകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.