ഒമിക്രോണ്‍; യാത്രാ നിയന്ത്രണങ്ങള്‍ ക‍ർശനമാക്കി ഗള്‍ഫ് രാജ്യങ്ങള്‍

ഒമിക്രോണ്‍; യാത്രാ നിയന്ത്രണങ്ങള്‍ ക‍ർശനമാക്കി ഗള്‍ഫ് രാജ്യങ്ങള്‍

ജിസിസി: ഒമിക്രോണ്‍ വൈറസ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനിടെ യാത്രാ നിയന്ത്രണങ്ങള്‍ കർശനമാക്കി വിവിധ ഗള്‍ഫ് രാജ്യങ്ങള്‍. യാത്രാക്കാർക്കുളള നിർദ്ദേശങ്ങള്‍ പുതുക്കിയിരിക്കുകയാണ് ദുബായ് ആസ്ഥാനമായുളള എമിറേറ്റ്സ് എയർലൈന്‍സ്. സിംഗപ്പൂരിലേക്ക് ബോസ്താന, ഈസ്വാതിനി, ലിസോത്തോ, മൊസാബിക്യൂ, നമീബിയ, ദക്ഷിണാഫ്രിക്ക, സിംബാബ് വെ എന്നീ രാജ്യങ്ങളില്‍ 14 ദിവസത്തിനിടെ യാത്രചെയ്തവർക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ദീർഘകാല-ഹൃസ്വ പാസുളളവർക്കും ഇത് ബാധകമാണ്. സിംഗപ്പൂർ പൗരന്മാർക്കും സിംഗപ്പൂരിലെ പെർമനന്‍റ് റെസിഡന്‍സിനും ഇത് ബാധകമല്ല. യാത്രയ്ക്ക് മുന്‍പ് നിർദ്ദേശങ്ങള്‍ കൃത്യമായി അറിഞ്ഞിരിക്കണമെന്നും എയർലൈന്‍സ് ഓർമ്മിപ്പിക്കുന്നു.

ദക്ഷിണാഫ്രിക്ക ഉള്‍പ്പടെ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളള വിമാനസർവ്വീസുകള്‍ ഒമാന്‍ റദ്ദാക്കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, നമീബിയ, ബോത്സവാന, സിംബാബ്വെ, ലിസോത്തോ, ഈസ്വാതിനി, മൊസാബിക് എന്നിവിടങ്ങളില്‍ നിന്നുളള വിമാനസർവ്വീസുകള്‍ക്കുളള വിലക്ക് ഇന്നുമുതല്‍ നിലവില്‍ വരും.
യുഎഇ, സൗദി അറേബ്യ, ബഹ്റിന്‍ തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ നേരത്തെ ഈ ഏഴു രാജ്യങ്ങളില്‍ നിന്നുളള വിമാനസർവ്വീസുകള്‍ക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു. യുഎഇയില്‍ നാളെ മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. 14 ദിവസത്തിനിടെ ഈ ഏഴ് രാജ്യങ്ങള്‍ സന്ദര്‍ശിച്ചവര്‍ക്കും യുഎഇയിലേക്ക് പ്രവേശനമുണ്ടാകില്ല. ഇവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ 14 ദിവസം താമസിച്ച ശേഷം യുഎഇയിലേക്ക് വരാം. എന്നാല്‍ യുഎഇ പൗരന്മാര്‍, നയതന്ത്ര പ്രതിനിധികള്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് ഇളവുകളുണ്ട്.

കുവൈത്ത് വ്യോമയാനമന്ത്രാലയം, സാംബിയ, മാലാവി ഉള്‍പ്പടെ 9 രാജ്യങ്ങള്‍ക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുളളത്. കാര്‍ഗോ വിമാനങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് കുവൈത്തിലേക്ക് എത്തുന്ന സ്വദേശികള്‍ ഏഴ് ദിവസം ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്‍റീനില്‍ കഴിയണം.വിമാനത്താവളത്തിലും രാജ്യത്തെത്തി ആറാം ദിവസവും പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. സൗദി അറേബ്യയില്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുളളവർക്കാണ് വിലക്കുളളത്. ഇ​തോ​ടെ നി​ല​വി​ൽ സൗ​ദി​യി​ലേ​ക്ക് താ​ൽ​ക്കാ​ലി​ക യാ​ത്രാ​നി​രോ​ധ​നം നിലനില്ക്കുന്ന രാജ്യങ്ങളുടെ എണ്ണം 11 ആയി.

അതിതീവ്ര കോവിഡ് വ്യാപന രാജ്യങ്ങളുടെ പട്ടിക ഖത്തർ പുതുക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക, സിം​ബാ​ബ്​​വെ, മൊ​സാം​ബിക്​ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള യാ​ത്ര​ക​ൾ ഖ​ത്ത​ർ എ​യ​ർ​വേ​സ്​ റ​ദ്ദാ​ക്കി.തീരുമാനം ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.