മുംബൈ: ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ കോവിഡ് പോസിറ്റീവായ മുംബൈ സ്വദേശിയെ പ്രത്യേക ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റി. മുംബൈ കോര്‍പ്പറേഷന്‍ കല്യാണിലെ കേന്ദ്രത്തിലേക്കാണ് ഇയാളെ മാറ്റിയത്. ജാഗ്രത നിലനില്‍ക്കുന്നതിനാല്‍ ഇയാളുടെ സാംപിള്‍ ജനിതക ഘടന പഠനത്തിനായി അയച്ചു. മുംബൈ കസ്തൂര്‍ബാ ആശുപത്രിയിലാണ് ജെനോം സ്വീക്വന്‍സിങ് ചെയ്യുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാള്‍ നാട്ടിലെത്തിയത്. അന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ നടത്തിയ പരിശോധന ഫലമാണ് പോസിറ്റീവായത്. ലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വന്ന എല്ലാവരേയും മുംബൈ കോര്‍പറേഷന്‍ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്.
ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങളില്‍ നിന്നെത്തിയ 92 പേര്‍ മുംബൈയില്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ സാംപിള്‍ ജെനോം സ്വീക്വന്‍സിങ്ങിന് വിധേയമാക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.