സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന ഒഴിവുകൾ കാനൻ നിയമ ദുരുപയോഗം: സീറോ മലബാർ സഭ മീഡിയ കമ്മീഷൻ

സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന ഒഴിവുകൾ കാനൻ നിയമ ദുരുപയോഗം: സീറോ മലബാർ സഭ മീഡിയ കമ്മീഷൻ

കൊച്ചി : സീറോ മലബാർ സഭയിൽ നിലവിൽ വന്ന ഏകീകൃത കുർബാന അർപ്പണ രീതി നടപ്പിലാക്കാതെ വിട്ടുനിന്ന രൂപതകൾ കാനൻ നിയമം ദുരുപയോഗം ചെയ്തുവെന്ന് സീറോ മലബാർ സഭ വ്യക്തമാക്കി. ഇത് സംബന്ധിച്ച്  നവംബർ 29 ന് ഇറക്കിയ പത്രകുറിപ്പിലാണ് ഈ കാര്യം വ്യക്തമാക്കിയത്.

കാനൻ 1538 പ്രകാരം പ്രത്യേക സന്ദർഭങ്ങളിൽ പൊതുനിയമത്തിൽ നിന്ന് ഒഴിവു നൽകാൻ രൂപതാധ്യക്ഷനുള്ള അനുവാദം നിലനിൽക്കുന്നു എന്നു മാത്രമാണ് പൗരസ്ത്യതിരുസംഘം നിരീക്ഷിച്ചിട്ടുള്ളത്. എന്നാൽ ഈ കാനന്റെ വിനിയോഗത്തെക്കുറിച്ച്  2020 നവംബർ 9ന്‌ പൗരസ്ത്യ തിരുസംഘംതന്നെ നൽകിയ വ്യാഖ്യാനങ്ങൾക്കും നിബന്ധനകൾക്കും വിരുദ്ധമായാണ് ചില രൂപതകൾ ഇപ്പോൾ ഒഴിവുകൾ നൽകിയിരിക്കുന്നത് എന്നത് വ്യക്തമാണ്.

സ്ഥലകാല പരിധികൾ കൂടാതെ പൊതുനിയമത്തെ അസാധുവാക്കുന്ന തരത്തിലുള്ള ഒഴിവുകൾ നൽകുന്നത് കാനൻ 1538ന്റെ ദുരുപയോഗമാണെന്ന് പൗരസ്ത്യതിരുസംഘംതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇപ്രകാരം നല്കുന്ന ഒഴിവുകൾ പ്രത്യേക സന്ദർഭങ്ങളിലും നിയതമായി നിശ്ചയിക്കപ്പെട്ട കാരണങ്ങളുടെ പേരിലും നിശ്ചിത കാലത്തേക്കും മാത്രമായിരിക്കണമെന്നും പൗരസ്ത്യ തിരുസംഘം നിഷ്കർഷിച്ചിട്ടുണ്ട്. നിലവിൽ ചില രൂപതകളിൽ നൽകപ്പെട്ട കല്പനകളുടെ സാധുതയെക്കുറിച്ച് പൗരസ്ത്യതിരുസംഘം തന്നെ വിശദീകരണം നൽകുമെന്ന് പ്രതീക്ഷിക്കുന്നതായി മീഡിയകമ്മീഷൻ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.