മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി; ഒന്‍പത് ഷട്ടറുകള്‍ ഉയര്‍ത്തി

 മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടി; ഒന്‍പത് ഷട്ടറുകള്‍ ഉയര്‍ത്തി

തൊടുപുഴ: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയിലെത്തി. പുലര്‍ച്ചെ 3.55നാണ് ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയായത്. ഇതേത്തുടര്‍ന്ന് സ്പില്‍വേയിലെ ഒന്‍പത് ഷട്ടറുകള്‍ ഉയര്‍ത്തി.

3785.54 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുക്കുന്നത്. പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭരണ ശേഷിയായ 142 അടി വരെ വെള്ളം സംഭരിക്കാന്‍ തമിഴ്‌നാടിന് നിലവില്‍ അനുവാദമുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.