ഈഫല്‍ ഗോപുരത്തക്കേള്‍ ഉയരമുള്ള പവിഴപ്പുറ്റ്; അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍

ഈഫല്‍ ഗോപുരത്തക്കേള്‍ ഉയരമുള്ള പവിഴപ്പുറ്റ്; അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍

 നിരവധിയാണ് നമ്മെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍. പലതും പ്രകൃതിയില്‍ സ്വയം രൂപപ്പെട്ട വിസ്മയങ്ങളാണ്. മനുഷ്യന്‍ കണ്ടെത്തെലുകള്‍ക്കും വര്‍ണ്ണനകള്‍ക്കുമെല്ലാം അതീതമാണ് പ്രകൃതിയില്‍ ഒളിഞ്ഞിരിക്കുന്ന പല വിസ്മയങ്ങളും. അതുകൊണ്ടുതന്നെ പ്രകൃതിയിലെ ഇനിയും കണ്ടെത്താത്ത വിസ്മയങ്ങള്‍ക്കായുള്ള ഗവേഷണങ്ങളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

അടുത്തിടെ ഒരു കൂറ്റന്‍ പവിഴപ്പുറ്റ് ഗവേഷകര്‍ കണ്ടെത്തി. അമേരിക്കയിലെ എംപയര്‍ സ്റ്റേറ്റ് കെട്ടിടത്തേക്കാളം പാരിസിലെ ഈഫല്‍ ഗോപുരത്തേക്കാളും ഉയരമുണ്ട് ഈ പവിഴപ്പുറ്റിന്. ഇതുതന്നെയാണ് ഈ പവിഴപ്പുറ്റിനെ ഇത്രമേല്‍ പ്രശസ്തമാക്കിയതും. 500 മീറ്ററോളമാണ് പവിഴപ്പുറ്റിന്റെ നീളം.

ഓസ്‌ട്രേലിയയില്‍ നിന്നുമാണ് ഈ ഭീമന്‍ പവിഴപ്പുറ്റ് ഗവേഷകര്‍ കണ്ടെത്തിയത്. ജെയിംസ് കുക്ക് സര്‍വകലാശാലയിലെ ഗവേഷകര്‍ കടലിന്റെ അടിത്തട്ടില്‍ മാപ്പിങ്ങ് നടത്തുന്നതിനിടെയാണ് പവിഴപ്പുറ്റ് കണ്ടെത്തിയത്. ഡോക്ടര്‍ റോബിന്‍ ബീമാന്‍ ആയിരുന്നു ഗവേഷണ സംഘത്തിന് നേതൃത്വം നല്‍കിയത്.

ലോകത്തിലെ തന്നെ ഏറ്റവും വലിയ പവഴിപ്പുറ്റ് ശൃംഖലയായ ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ വടക്കേ അറ്റത്താണ് ഈ പവിഴപ്പുറ്റിന്റെ സ്ഥാനം. ഏകദേശം ഒരു കിലോമീറ്ററോളം ദൂരത്തില്‍ വ്യാപിച്ചു കിടക്കുകയാണ് ഈ അത്ഭുത സൃഷ്ടി.

മറ്റ് പവിഴപ്പുറ്റുകളില്‍ നിന്നെല്ലാം മാറി തികച്ചും ഒറ്റപ്പെട്ട നിലയിലാണ് ഈ ഭീമന്‍ പവിഴപ്പുറ്റ് സ്ഥിതി ചെയ്യുന്നത്. നൂറ് വര്‍ഷത്തിനിടെ ഇത് ആദ്യമായാണ് ഇത്രയേറെ വലിപ്പമുള്ള ഒരു പവിഴപ്പുറ്റ് ഗവേഷകരുടെ ശ്രദ്ധയില്‍ പെടുന്നതും. ശാസ്ത്രലോകത്തെ പോലും അതിശയിപ്പിക്കുന്നതാണ് ഈ കണ്ടെത്തല്‍ എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

അതേസമയം ഈ പവിഴപ്പുറ്റ് പൂര്‍ണ ആരോഗ്യത്തോടെ നിലനില്‍ക്കുന്നു എന്നതും കൗതുകം നിറയ്ക്കുന്നു. കാരണം ഗ്രേറ്റ് ബാരിയര്‍ റീഫിലെ പകുതിയിലധികം പവിഴപ്പുറ്റുകള്‍ക്കും നാശം സംഭവിച്ചിട്ടുണ്ട്. സുബാസ്റ്റ്യന്‍ എന്ന റോബോട്ടിന്റെ സഹായത്തോടെയാണ് പുതിയ പവിഴപ്പുറ്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഗവേഷകര്‍ ശേഖരിച്ചത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.