മത്സ്യബന്ധനത്തിനിടെ പ്രവാസിക്ക് ദാരുണാന്ത്യം

മത്സ്യബന്ധനത്തിനിടെ പ്രവാസിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ പുല്ലുവിള സ്വദേശിക്ക് ദാരുണാന്ത്യം. ഇന്നു രാവിലെ മത്സ്യബന്ധനത്തിനിടെയാണ് പുല്ലുവിള പണ്ടകശാല പുരയിടത്തില്‍ യൂജിന്‍ മരണപ്പെട്ടത്. 54 വയസായിരുന്നു.

യുഎഇയില്‍ ആയിരുന്ന യൂജിന്‍ അവധിക്ക് നാട്ടില്‍ എത്തിയതാണ്. മരണ കാരണം വ്യക്തമല്ല. പുല്ലുവിള ഗവണ്‍മെന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടു നല്‍കും.
ഭാര്യ: സെല്‍വി, മക്കള്‍: ബിനു, മനു, അനു, ലിനി

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.