'ജവാദ്' വരുന്നു; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

'ജവാദ്' വരുന്നു; ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടുമൊരു ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആന്‍ഡമാന്‍ കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഡിംസബര്‍ മൂന്നോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലിലേക്ക് എത്തി ജവാദ് എന്ന പേരില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

അടുത്ത 12 മണിക്കൂറിനുള്ളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും. പിന്നീട് ഇത് ചുഴലിക്കാറ്റായി മാറും. ജാവാദ് ചുഴലിക്കാറ്റ് കേരളത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിലെന്നാണ് നിലവിലെ നിഗമനം. സൗദി അറേബ്യയാണ് പുതിയ ചുഴലിക്കാറ്റിന്റെ പേര് നിര്‍ദ്ദേശിച്ചത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡിഷയില്‍ സര്‍ക്കാര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. വരാനിരിക്കുന്ന ജവാദ് ചുഴലിക്കാറ്റ് ഒഡീഷയിലെ പുരിക്കും ബെര്‍ഹാംപൂരിനും ഇടയില്‍ കര തൊടാന്‍ സാധ്യതയുള്ളതിനാല്‍ ഒഡീഷയില്‍ കനത്ത മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ ഒരു ന്യൂനമര്‍ദം രൂപപ്പെടുകയും തുടര്‍ന്ന് പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും 48 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കും അതിനോട് ചേര്‍ന്നുള്ള കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദമായി കേന്ദ്രീകരിക്കുകയും ചെയ്യുമെന്ന് ഭുവനേശ്വറിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതിന്റെ സ്വാധീനത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കാം. അതിന്റെ ഫലമായി തെക്കന്‍ ഒഡീഷയിലും വടക്കന്‍ തീര ആന്ധ്രയിലും ഡിസംബര്‍ 3 മുതല്‍ 5 വരെ കനത്ത മഴ പ്രതീക്ഷിക്കുന്നു .

കടലില്‍ ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടാനും ചിലയിടങ്ങളില്‍ കാറ്റിന്റെ വേഗത മണിക്കൂറില്‍ 80 മുതല്‍ 90 കിലോമീറ്റര്‍ വരെയാകാനും സാധ്യതയുണ്ട്. ഡിസംബര്‍ മൂന്നിന് ഗജപതി, ഗഞ്ചം, പുരി ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ രാത്രി മുതല്‍ ചുഴലിക്കാറ്റ് തായ്‌ലന്‍ഡ് ഉള്‍ക്കടലിന്റെ ദിശയില്‍ നിന്ന് നീങ്ങാനും സാധ്യതയുണ്ട്.

ജവാദ് ചുഴലിക്കാറ്റ് ഡിസംബര്‍ നാലിന് ഒഡീഷ തീരത്ത് തൊടുകയും പുരിക്കും ബെര്‍ഹാംപൂരിനും ഇടയില്‍ ആഞ്ഞടിക്കാനും സാധ്യതയുണ്ട്. ഒഡീഷ സ്പെഷ്യല്‍ റിലീഫ് കമ്മീഷണര്‍ (എസ്ആര്‍സി) പ്രദീപ് ജെന ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട് .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.