'മരക്കാര്‍' തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലും; കരാര്‍ ഒപ്പിട്ടെന്ന് മോഹന്‍ലാല്‍

'മരക്കാര്‍' തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയിലും; കരാര്‍ ഒപ്പിട്ടെന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: 'മരക്കാർ അറബിക്കടലിന്റെ സിംഹം' തീയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്യും. നടൻ മോഹൻലാൽ ആണ് ഈ കാര്യം വ്യക്തമാക്കിയത്.

"ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങൾ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയിൽ പ്രദർശനത്തിനൊരുങ്ങുന്നുവെന്ന വാർത്തകൾ വന്നത്. അത് സത്യമല്ലാത്തതിനാലാണ് അന്ന് പ്രതികരിക്കാതിരുന്നത്. തീയേറ്റർ റിലീസ് തീരുമാനിച്ചതിന് ശേഷമാണ് ഒടിടിയുമായി കരാർ ഒപ്പിട്ടത്. തീർച്ചയായും തീയേറ്റർ റിലീസിന് ശേഷം മരക്കാർ ഒടിടിയിലും എത്തും" എന്ന് മോഹൻലാൽ പറഞ്ഞു.

കാത്തിരുപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ രണ്ടിനാണ് മരക്കാർ ലോകവ്യാപകമായി റിലീസിനെത്തുന്നത്. പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. പോയവർഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്. സാബു സിറിലാണ് കലാ സംവിധായകൻ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.