'മാർഗ്ഗം 2022': 'നസ്രാണി മാർഗ്ഗം' ഒരുക്കുന്ന പ്ശീത്താ ബൈബിൾ പഠന പരമ്പരയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

'മാർഗ്ഗം 2022':  'നസ്രാണി മാർഗ്ഗം' ഒരുക്കുന്ന പ്ശീത്താ ബൈബിൾ പഠന പരമ്പരയ്ക്ക് രജിസ്ട്രേഷൻ ആരംഭിച്ചു

കുവൈറ്റ്‌ സിറ്റി: 'മാർഗ്ഗം 2022' എന്ന പേരിൽ 'നസ്രാണി മാർഗ്ഗം' ഒരുക്കുന്ന പ്ശീത്താ ബൈബിൾ പഠന പരമ്പരയ്ക്ക് ഇന്ത്യ, അമേരിക്ക, കുവൈറ്റ്‌ എന്നീ രാജ്യങ്ങളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

ഈ മൂന്ന് രാജ്യങ്ങളിലെ കുടുംബങ്ങൾക്ക് പ്രാർത്ഥനയുടെയും പഠനങ്ങളുടെയും വെളിച്ചത്തിൽ പ്ശീത്താ സുവിശേഷം പകർത്തി എഴുതുവാൻ സാധിക്കുന്ന ഒരു ബൈബിൾ പഠന പരമ്പരക്ക് മാർ ജോസഫ് പെരുന്തോട്ടം മെത്രാപോലീത്തായുടെ അനുഗ്രഹാശിസുകളോടെയാണ് ആരംഭം കുറിച്ചത്. പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോ ചേനപ്പാടി തരകനാട്ടുകുന്ന് മാർ അന്തോണീസ് ഇടവക വികാരി ഫാ. ജേക്കബ് കൊടിമരത്തുമൂട്ടിൽ പ്രകാശനം ചെയ്തു.


ബൈബിൾ പണ്ഡിതരുടെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന 'മാർഗ്ഗം 2022' പഠന പരമ്പരയിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ കുടുംബങ്ങൾക്കും പിതാക്കന്മാരിൽനിന്ന് പ്ശീത്താ ബൈബിൾ സ്വന്തമാക്കാൻ അവസരം ഉണ്ടായിരിക്കും. പ്രാർത്ഥനയുടെയും പഠനങ്ങളുടെയും വെളിച്ചത്തിൽ 2022 ജനുവരി ഒന്ന് മുതലാണ് സുവിശേഷം എഴുതി തുടങ്ങുക.

രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 2021 ഡിസംബർ 15. രജിസ്ട്രേഷനും വിശദവിവരങ്ങൾക്കും nazranimargam.blogspot.com സന്ദർശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26