തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം നെടുങ്കണ്ടം ഏരിയ സമ്മേളനത്തില്‍ വിമര്‍ശനം. മുഖ്യമന്ത്രി ഏകാധിപതിയാണെന്ന് സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു.
അതേസമയം എംഎം മണിയെ വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താതിരുന്നതും സമ്മേളനത്തില്‍ വിമര്‍ശനമായി. പ്രായമാണ് പരിഗണിച്ചതെങ്കില്‍ മുഖ്യമന്ത്രി മാറിനിന്നു മാതൃക കാണിക്കണമായിരുന്നു. എം എം മണി ഇത്രയും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചത് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനം കൊണ്ടല്ല, പ്രവര്‍ത്തന മികവിലൂടെ ജനഹൃദയങ്ങളില്‍ ആധിപത്യം നേടിയതുകൊണ്ടാണ്. ആ നിലയ്ക്ക് എം എം മണിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കണമായിരുന്നു എന്ന് പ്രതിനിധികള്‍ പറഞ്ഞു.
കെ.കെ ശൈലജയെ മുഖ്യമന്ത്രിയായി പരിഗണിച്ചാല്‍ എന്തായിരുന്നു കുഴപ്പമെന്നും സമ്മേളനത്തില്‍ ചില പ്രതിനിധികള്‍ ചോദിച്ചു. പ്രായം പരിഗണിക്കുമ്പോള്‍ എല്ലാ മേഖലകളിലും പരിഗണിക്കണം. താഴെത്തട്ടു മുതല്‍ അതു വേണം. പലരും കടിച്ചുതൂങ്ങിക്കിടക്കുന്നതു കാരണം യുവാക്കള്‍ക്ക് അവസരം ലഭിക്കുന്നില്ലെന്നും പ്രതിനിധികളില്‍ ചിലര്‍ കുറ്റപ്പെടുത്തി.
വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും ആരോഗ്യമന്ത്രി വീണാ ജോര്‍ജും പരാജയമാണെന്നും സമ്മേളനത്തില്‍ വിമര്‍ശനവും ഉയര്‍ന്നു. സമ്മേളനത്തില്‍ ക്ഷണിതാക്കളായി പങ്കെടുത്ത പ്രതിനിധികളാണ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.