ന്യുഡല്‍ഹി: രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചെങ്കിലും ലോക്ഡൗണ്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഭയചകിതരാവേണ്ട ആവശ്യമില്ല. മറിച്ച് രോഗ്യവ്യാപനം സംബന്ധിച്ച് അവബോധം അത്യാവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ ലോകത്തെവിടെയും ഒമിക്രോണ്‍ മൂലം വലിയ പ്രതിസന്ധി ഉണ്ടായിട്ടില്ല. ഇതുവരെ 29 രാജ്യങ്ങളിലായി 373 ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവര്‍ സഞ്ചരിച്ച വിമാനത്തിലുണ്ടായിരുന്നവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പുറത്തു വരാനുള്ള പത്ത് പരിശോധനാ ഫലം കൂടി നെഗറ്റീവായാല്‍ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാവും.
എന്നാല്‍ രോഗികളുടെ വ്യക്തി വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പുതിയ സാഹചര്യത്തില്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഇന്ത്യ പരിഷ്‌കരിക്കാനും സാധ്യതയുണ്ട്. ഒമിക്രോണ്‍ അതിതീവ്ര രോഗ വ്യാപന ശേഷിയുള്ള കോവിഡ് വകഭേദമാണ്. വാക്‌സിനേഷന്‍ അതിവേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.