കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയിലെ അഞ്ചുപേര്‍ക്ക് കോവിഡ്; ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ദുബായിലേക്ക് കടന്നു

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയിലെ അഞ്ചുപേര്‍ക്ക് കോവിഡ്; ദക്ഷിണാഫ്രിക്കന്‍ പൗരന്‍ ദുബായിലേക്ക് കടന്നു

ബെംഗളൂരു: കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച രണ്ടുപേരില്‍ ഒരാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അഞ്ചുപേര്‍ക്ക് കോവിഡ് പോസിറ്റീവ്. ഇവരെ ഐസൊലേറ്റ് ചെയ്യുകയും സാമ്പിളുകള്‍ ജീനോം പരിശോധനയ്ക്കായി അയക്കുകയും ചെയ്തെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചു.

ഇവരില്‍ നാല്‍പ്പത്തിയാറുകാരനായ ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടവര്‍ക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 13 പേരും ദ്വിതീയ സമ്പര്‍ക്കപ്പട്ടികയില്‍ 250ല്‍ അധികം പേരുമുണ്ട്.

ഇതിനിടെ ഇന്ത്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച അറുപത്താറുകാരനായ ദക്ഷിണാഫ്രിക്കന്‍ പൗരന്‍ സ്വകാര്യ ലാബില്‍ സ്വയം കോവിഡ് പരിശോധനയ്ക്കു വിധേയമായി ലഭിച്ച നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി നവംബര്‍ 27ന് അര്‍ധരാത്രി ബെംഗളൂരുവില്‍ നിന്ന് ദുബായിലേക്ക് പോയതായി സ്ഥിരീകരിച്ചു.

ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന 24 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. ദ്വിതീയ സമ്പര്‍ക്കത്തിലുള്ള 240 പേരുടെ ഫലവും നെഗറ്റീവാണ്. സ്വകാര്യ ലാബില്‍ നിന്നു ലഭിച്ച സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയില്‍ സംശയം നിലനില്‍ക്കുകയാണ്. ഇദ്ദേഹം നവംബര്‍ 20 നാണ് ഇന്ത്യയില്‍ എത്തിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.