സെനൊബോട്ട്: ലോകത്തിലെ ആദ്യത്തെ പ്രത്യുത്പാദന ശേഷിയുള്ള റോബോട്ട്

സെനൊബോട്ട്: ലോകത്തിലെ ആദ്യത്തെ പ്രത്യുത്പാദന ശേഷിയുള്ള റോബോട്ട്

ഒരു പുതിയ സാങ്കേതിക യുഗത്തിന് ആരംഭം കുറിക്കാൻ ജീവനുള്ള റോബോട്ടുകളും എത്തികഴിഞ്ഞു. കൃത്രിമ ബുദ്ധി ഉപയോഗിച്ച്‌ ജീവനുള്ള റോബോട്ടുകളെ നിര്‍മ്മിക്കുന്നതില്‍ ശാസ്ത്രജ്ഞര്‍ വിജയിച്ചിരിക്കുകയാണ്.

സെനൊബോട്ടുകള്‍ എന്നറിയപ്പെടുന്ന ഈ റോബോട്ടുകള്‍ക്ക് സ്വന്തം പകര്‍പ്പുകള്‍ ഉണ്ടാക്കാനുള്ള കഴിവുണ്ട്. വെര്‍മോണ്ട്, ഹാര്‍വാര്‍ഡ്, ടഫ്റ്റസ് സര്‍വകലാശാലകളിലെ ശാസ്ത്രജ്ഞര്‍ ആണ് പുതിയ കണ്ടു പിടിത്തത്തിന് പിന്നില്‍. കൃത്രിമ ബുദ്ധി ഉപയോഗിച്ച്‌ ജീവനുള്ള റോബോട്ടുകളെ നിര്‍മ്മിക്കുന്നതില്‍ ഇവര്‍ വിജയിച്ചിരിക്കുകയാണ്.

ഇതേ ശാസ്ത്രജ്ഞര്‍ സൂപ്പര്‍ കമ്പ്യൂട്ടർ ഉപയോഗിച്ച്‌ 2020 ല്‍ നിര്‍മ്മിച്ച സെനൊബോട്ടുകള്‍ ആണ് ജീവിക്കുന്ന ബയോളജിക്കല്‍ റോബോട്ടുകള്‍. തികച്ചും പുതിയ ജീവ രൂപങ്ങള്‍. മില്ലിമീറ്ററുകള്‍ മാത്രം വീതിയുള്ള സെനോബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ സ്വയം സുഖപ്പെടുത്താനുള്ള കഴിവുണ്ട്. മാത്രമല്ല സ്വയം ലക്ഷ്യത്തിലേക്ക് നീങ്ങാനും എന്തെങ്കിലും വസ്തുക്കള്‍ എത്തിക്കാനും കഴിയും.

ആദ്യ ജീവനുള്ള യന്ത്രം എന്നാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സെനോബോട്ടുകള്‍ സാധാരണ രീതിയില്‍ കാണപ്പെടുന്ന ഒരു മെക്കാനിക്കല്‍ റോബോട്ട് അല്ല അതുപോലെ നിലവിലുള്ള ഒരു ജീവവര്‍ഗ്ഗവും അല്ല. ഇവ ജീവനുള്ള പ്രോഗ്രാം ചെയ്യാവുന്ന ഒരു യന്ത്രമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.