ന്യൂഡൽഹി: 2022 ജനുവരി 11 ന് ദേശീയതലത്തില്‍ നടത്തുന്ന ഫെലോഷിപ്പ് എന്‍ട്രന്‍സ് ടെസ്റ്റില്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (ഫെറ്റ്-2021) പങ്കെടുക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. ഓണ്‍ലൈനായി ഡിസംബര്‍ 13 വരെ അപേക്ഷ സമര്‍പ്പിക്കാം.
ബന്ധപ്പെട്ട സ്‌പെഷ്യാലിറ്റിയില്‍ ഡിഎന്‍ബി/എംഡി/എംഎസ്/എംസിഎച്ച്/ഡിഎം യോഗ്യതയുള്ളവര്‍ക്കാണ് അപേക്ഷിക്കാവുന്നത്. ഫെറ്റ് 2021 ല്‍ യോഗ്യത നേടുന്നവര്‍ക്ക് ഫെലോ ഓഫ് നാഷണല്‍ ബോര്‍ഡ് (എഫ്‌എന്‍ബി), എഫ്‌എന്‍ബി പോസ്റ്റ് ഡോക്ടറല്‍ കോഴ്‌സുകളില്‍ അഡ്മിഷന്‍ നേടാം. പ്രായപരിധിയില്ല.
പരീക്ഷാ ഫീസ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് 4250 രൂപയാണ്. ഫെലോഷിപ്പ് എന്‍ട്രന്‍സ് പരീക്ഷ വിജ്ഞാപനവും ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനും https://nbc.edu.in- ല്‍നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശാനുസരണം അപേക്ഷിക്കാവുന്നതാണ്.
ഫെറ്റ്-2021 രാജ്യത്തെ 17 കേന്ദ്രങ്ങളില്‍വച്ച് നടത്തും. തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, വിശാഖപട്ടണം, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവ പരീക്ഷാകേന്ദ്രങ്ങളിൽപ്പെടും. പരീക്ഷയുടെ വിശദാംശങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനിലുണ്ട്. പരീക്ഷാ ഫലം ജനുവരി 31 ന് പ്രഖ്യാപിക്കും.
യോഗ്യത നേടുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫെലോഷിപ്പ് പ്രോഗ്രാമില്‍ ഇനി പറയുന്ന കോഴ്‌സുകള്‍ പഠിക്കാം. ആര്‍ത്രോപ്ലാസ്റ്റി, ബ്രെസ്റ്റ് ഇമേജിംഗ്, ഹാന്റ് ആന്റ് മൈക്രോസര്‍ജറി, ഇന്‍ഫെക്ഷ്യസ് ഡിസീസസ്, ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി, ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, മെറ്റേര്‍ണല്‍ ആന്റ് ഫോയിറ്റല്‍ മെഡിസിന്‍, മിനിമല്‍ ആക്‌സസ് സര്‍ജറി, ന്യൂറോ വാസ്‌കുലര്‍ ഇന്റര്‍വെന്‍ഷന്‍, പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി, പീഡിയാട്രിക് നെഫ്രോളജി, പീഡിയാട്രിക് ഹേമറ്റോ ഓങ്കോളജി, റിംപ്രാഡക്ടീവ് മെഡിസിന്‍, സ്‌പൈന്‍ സര്‍ജറി, സ്‌പോര്‍ട്‌സ് മെഡിസിന്‍, ട്രോമ ആന്റ് അക്യൂട്ട് കെയര്‍ സര്‍ജറി, വിട്രിയോറെറ്റിനല്‍ സര്‍ജറി.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.natboard.edu.in, https://nbc.edu.in എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.