അജയ്യനായി അജാസ്: ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് നേടുന്ന മൂന്നാമന്‍; ഇന്ത്യ 325 റണ്‍സിന് പുറത്ത്

അജയ്യനായി അജാസ്: ഒരിന്നിങ്‌സില്‍ 10 വിക്കറ്റ് നേടുന്ന മൂന്നാമന്‍;  ഇന്ത്യ 325 റണ്‍സിന് പുറത്ത്

മുംബൈ:രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിംഗ്സില്‍ 10 വിക്കറ്റും വീഴ്ത്തി ചരിത്രം കുറിച്ച് ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍. ഇതോടെ ഈ നേട്ടം സ്വന്തമാക്കിയ മൂന്നാമത്തെ താരമായി ഇന്ത്യന്‍ വംശജനായ അജാസ് മാറി.

ഇന്ത്യന്‍ താരം അനില്‍ കുംബ്ലയും, ഇംഗ്ലീഷ് താരം ജിം ലേക്കറും മാത്രമാണ് ഇതിനു മുന്‍പ് ടെസ്റ്റ് ചരിത്രത്തില്‍ ഇന്നിംഗ്സില്‍ മുഴുവന്‍ വിക്കറ്റുകളും വീഴ്ത്തിയിട്ടുള്ളത്. 47.5 ഓവറില്‍ 119 റണ്‍സിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും വീഴ്ത്തിയത്. സെഞ്ചുറി നേടിയ ഓപ്പണര്‍ മയാങ്ക് അഗര്‍വാളാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ന്യൂസീലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 325 റണ്‍സിനാണ് പുറത്തായത്. മുംബൈലാണ് അജാസ് ജനിച്ചത്. എട്ടാം വയസിലാണ് ന്യൂസീലന്‍ഡിലേക്കു കുടിയേറിയത്. ജനിച്ച നഗരത്തില്‍ നിന്ന് തന്നെയാണ് അജാസ് ജന്മനാടിനെതിരെ പോരാടിയത് എന്ന പ്രത്യേകതയും ഉണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.