നാഗാലാന്‍ഡ്: ഉന്നതതല യോഗം ഇന്ന്; ഗ്രാമീണരുടെ സംസ്‌കാരത്തില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും

 നാഗാലാന്‍ഡ്: ഉന്നതതല യോഗം ഇന്ന്; ഗ്രാമീണരുടെ സംസ്‌കാരത്തില്‍ മുഖ്യമന്ത്രിയും പങ്കെടുക്കും

നാഗാലാന്‍ഡ്: നാഗാലാന്‍ഡില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. പതിമൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ രണ്ട് പേര്‍ കൂടി മരിച്ചു. ഇതോടെ സംഘര്‍ഷത്തില്‍ മരിച്ച ഗ്രാമീണരുടെ എണ്ണം പതിനഞ്ചായി. മോണ്‍ ജില്ലയില്‍ സുരക്ഷ ശക്തമാക്കി. ഇവിടെ നിരോധനാഞ്ജന പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരു ജവാനും വീരമൃത്യു വരിച്ചിരുന്നു. നാഗാലാന്‍ഡ് വെടിവെപ്പ് സംബന്ധിച്ച് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അഞ്ചംഗ സംഘത്തെ നിയോഗിച്ചു.

അതേസമയം കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം ഇന്ന് സംസ്‌ക്കരിക്കും. നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ അടക്കമുള്ളവര്‍ ചടങ്ങിന് എത്തും. ശനിയാഴ്ച്ച രാത്രിയാണ് വിഘടന വാദികള്‍ എന്ന് തെറ്റിദ്ധരിച്ച് ഖനി തൊഴിലാളികളായ ഗ്രാമീണരെ സുരക്ഷാ സേന വെടിവച്ചു കൊന്നത്.

മറ്റു അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതെയിരിക്കാന്‍ പൊലീസ് ജാഗ്രതയിലാണ്. സംഭവത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. സാഹചര്യം മന്ത്രിയെ ധരിപ്പിച്ചു.സ്ഥിതി വിലയിരുത്താന്‍ കൊഹിമയില്‍ ഇന്ന് ഉന്നതതല യോഗം ചേരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളും പങ്കെടുക്കും. മൊക്കോക്ചുംഗ് ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.