കൊച്ചിയില്‍ കണ്ടെത്തിയ ചൂതാട്ട കേന്ദ്രം വിദേശ രാജ്യങ്ങളിലെ ചൂതാട്ട കേന്ദ്രങ്ങള്‍ക്ക് സമാനമെന്ന് പൊലീസ്

കൊച്ചിയില്‍ കണ്ടെത്തിയ ചൂതാട്ട കേന്ദ്രം വിദേശ രാജ്യങ്ങളിലെ ചൂതാട്ട കേന്ദ്രങ്ങള്‍ക്ക് സമാനമെന്ന് പൊലീസ്

കൊച്ചി: വിദേശ രാജ്യങ്ങളിലും സിനിമയിലും മാത്രം കണ്ടുപരിചയമുള്ള 'പോക്കര്‍ ഗെയിം' മോഡല്‍ ചൂതാട്ട കേന്ദ്രമായിരുന്നു പൊലീസ് കൊച്ചിയിലെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. പണം മുന്‍കൂറായി വാങ്ങിയാണ് ചൂതാട്ടത്തില്‍ പങ്കെടുപ്പിച്ചിരുന്നത്. 5000 മുതല്‍ 10000 രൂപവരെ ഫീസ് നല്‍കി ടോക്കണ്‍ എടുത്തുവേണം പ്രവേശിക്കാന്‍. ബാറിലേതുപോലെ ഇവിടെ മദ്യം വിളമ്പിയതായും കണ്ടെത്തി.

പൂര്‍ണമായി ശീതീകരിച്ച ഫ്‌ളാറ്റ് 60,000 രൂപയ്ക്ക് വാടകയ്‌ക്കെടുത്ത് അത്യാഡംബര സൗകര്യങ്ങളോടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ മറവിലായിരുന്നു ചൂതാട്ടം. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും ചോദ്യം ചെയ്യും. കൂടാതെ ചൂതാട്ട സാമഗ്രികള്‍ എങ്ങനെ കൊച്ചിയില്‍ എത്തിച്ചെന്നും അന്വേഷണമുണ്ടാകും.

അതേസമയം ഫ്‌ളാറ്റിലേക്കെത്തിയവരുടെ വിവരം റെയ്ഡിനു ശേഷം ഫ്‌ളാറ്റിലെ സന്ദര്‍ശക രജിസ്റ്ററില്‍ നിന്ന് പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവരെ വരും ദിവസങ്ങളില്‍ ചോദ്യംചെയ്യും. ഫ്‌ളാറ്റിലെ സി.സി.ടി.വി കേന്ദ്രീകരിച്ചും അന്വേഷണമുണ്ടാകും. ഇതോടൊപ്പം അറസ്റ്റിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ടും പരിശോധിക്കും. ഇതിലൂടെ ചൂതാട്ടത്തില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. പണത്തിനു പകരം ലഹരിവസ്തുക്കള്‍ വെച്ചും ചൂതാട്ടമുണ്ടായിരുന്നോ എന്നും അന്വേഷിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.