നാഗാലാന്‍ഡ്: വെടിവയ്പ്പില്‍ മരിച്ച പതി മൂന്ന് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് നാഗാലാന്‍ഡ് . ഇതിനിടെ സുരക്ഷാ സേനയ്ക്കെതിരെ നാഗാലാന്‍ഡ് പൊലീസ് കേസ് രജിസ്റ്റര്‍ രജിസ്റ്റര്‍ ചെയ്തു. സ്പെഷ്യല്‍ ഫോഴ്‌സ് 21ന് എതിരെയാണ് പൊലീസ് സ്വമേധയ കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രദേശ വാസികള്‍ക്ക് നേരെ സുരക്ഷാ സേന ഏകപക്ഷീയമായി വെടിയുതിര്‍ത്തത്തെന്ന് എഫ്‌ഐആറില്‍ പറയുന്നു.
അതേസമയം നാഗാലാന്‍ഡില്‍ ഗ്രാമീണരെ സുരക്ഷ സേന വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ സംസ്ഥാനത്ത് പലയിടത്തും സംഘര്‍ഷം തുടരുന്നു. വെടിവെപ്പുണ്ടായ മോണ്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് എസ്എംഎസ് സേവനങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു.
മോണ്‍ ജില്ല ആസ്ഥാനത്തെ അസം റൈഫിള്‍സ് ക്യാമ്പ് ആക്രമിക്കാനെത്തിയ ജനക്കൂട്ടത്തിന് നേരെ ശനിയാഴ്ച വൈകിട്ട് വെടിവയ്പ്പ് നടത്തിയത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ രണ്ട് ദിവസമായി നടന്ന സംഘര്‍ഷങ്ങളില്‍ ഒരു സൈനികന്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. കേസ് ഏറ്റെടുത്ത നാഗാലാന്‍ഡ് പൊലീസിന്റെ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.