പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വഴിയില്‍ തടഞ്ഞു നിറുത്തി 'ഐ ആം ബാബറി' എന്നെഴുതിയ ബാഡ്ജ് ധരിപ്പിച്ചത് വിവാദമാകുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഇന്നലെയാണ് സംഭവം നടന്നത്.
ചുങ്കപ്പാറ കോട്ടാങ്ങല്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ എല്‍.പി വിഭാഗം കുട്ടികളുടെ വസ്ത്രത്തിലാണ് തിങ്കളാഴ്ച രാവിലെ ചിലര്‍ ബാഡ്ജുകള്‍ കുത്തിയത്. ചുങ്കപ്പാറ സ്വദേശിയായ ഒരാള്‍ ഫേസ് ബുക്കില്‍ ഇതിന്റെ ചിത്രങ്ങളും പോസ്റ്റു ചെയ്തിരുന്നു. സംഭവത്തില്‍ മുനീബ്, ഇബ്‌നു നസീര്‍, കണ്ടാലറിയുന്ന രണ്ടു പേര്‍ എന്നിവര്‍ക്കെതിരെ പെരുമ്പെട്ടി പൊലീസ് കേസെടുത്തു.
മതസ്പര്‍ദ്ധ വളര്‍ത്താനും, മതസൗഹാര്‍ദം തകര്‍ക്കാനും ശ്രമിച്ചതിനാണ് കേസ്. കുട്ടികള്‍ ബാഡ്ജുമായി സ്‌കൂളിലെത്തിയപ്പോഴാണ് വിവരമറിയുന്നതെന്ന് ഹെഡ്മാസ്റ്റര്‍ ജോസ് മാത്യു പറഞ്ഞു. രക്ഷിതാക്കളും ബി.ജെ.പി റാന്നി മണ്ഡലം വൈസ് പ്രസിഡന്റ് സുരേഷ് കെ പിള്ളയും പരാതി നല്‍കിയിട്ടുണ്ട്. കുട്ടികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവത്തില്‍ പൊലീസ് കര്‍ശന നടപടി സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും, കേരളത്തെ ഭീകരവാദികളുടെ താവളമാക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.