മധ്യപ്രദേശില്‍ സ്‌കൂളിന് നേരെയുണ്ടായ ആക്രമണം; വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എം പി

മധ്യപ്രദേശില്‍ സ്‌കൂളിന് നേരെയുണ്ടായ ആക്രമണം; വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എം പി

ന്യുഡല്‍ഹി: മധ്യപ്രദേശില്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ സ്‌കൂള്‍ ആക്രമിച്ച സംഭവം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഡീന്‍ കുര്യാക്കോസ് എം പി. സ്‌കൂളിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദിഷ ജില്ലയിലെ സെന്റ് ജോസഫ് സ്‌കൂളിന് നേരെ ഇന്നലെയാണ് ബജ്രംഗ്ദള്‍, വിഎച്ച്പി പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായത്.

ആക്രമണത്തെപ്പറ്റി പൊലീസിനെയും അധികൃതരെയും മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. പൊലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നും അക്രമികളെ തടയാന്‍ പൊലീസ് ശ്രമിച്ചിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനിടെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. ഇന്നലെ തന്നെ നാല് പേര്‍ പൊലീസ് പിടിയിലായി. ആക്രമണത്തിനെതിരെ വന്‍ പ്രതിഷേധമാണ് വിവിധ കോണുങ്ങളില്‍ നിന്നും ഉയരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.