വിയന്ന: ഒക്ടോബർ അവസാന വാരം വിയന്നയിലെ പള്ളിയിൽ നടത്തിയ ആക്രമണങ്ങളുടെ തുടർച്ചയാണോ തിങ്കളാഴ്ച്ച നടന്ന അക്രമണങ്ങൾ എന്ന് സംശയിക്കുന്നു. വ്യാഴാഴ്ച വൈകുന്നേരം വിയന്നയിലെ സെന്റ് ആന്റൺ വോൺ പാദുവ പള്ളിയിൽ തുർക്കി വംശജരായ 50 ഓളം ചെറുപ്പക്കാർ ആക്രമിച്ചു. അക്രമികൾ "അള്ളാഹു അക്ബർ" എന്ന് ആക്രോശിക്കുകയും പള്ളിയിലെ ഇരിപ്പിടങ്ങളും കുമ്പസാരക്കൂടും തല്ലി തകർക്കുകയും ചെയ്തു.
അക്രമികൾ തുർക്കി യുവാക്കളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. യുവാക്കൾ അക്രമസംഭവങ്ങളിൽ ഏർപ്പെട്ടപ്പോൾ വൈദീകൻ പോലീസിനെ വിളിച്ചതായും ഉദ്യോഗസ്ഥർ വരുന്നതിനുമുമ്പ് തന്നെ അവർ ഓടിപ്പോയെന്നും പോലീസ് പറഞ്ഞു. പള്ളിയിൽ ഉണ്ടായിരുന്ന ആളുകൾക്ക് പരിക്കേറ്റിട്ടില്ല. പള്ളിയെ ആക്രമിച്ച അതേ സംഘം അന്ന് ഉച്ചതിരിഞ്ഞ് അടുത്തുള്ള റുമാൻപ്ലാറ്റ്സ് സ്ക്വയറിൽ ഒന്നിച്ചു കൂടിയിരുന്നു.അവിടെ നിന്ന് വിക്ടർ അഡ്‌ലർ മാർക്ക് ഷോപ്പിംഗ് സ്ട്രീറ്റിലേക്ക് നീങ്ങി പടക്കം പൊട്ടിച്ചു. പോലീസ് ഈ അക്രമി സംഘത്തെ പിരിച്ചുവിട്ടെങ്കിലും ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞു അവർ പള്ളിക്കെതിരെ ആക്രമണം നടത്തി.
ഫ്രാൻസിലെ ആക്രമണങ്ങളെച്ചൊല്ലി സംഘർഷങ്ങൾ രൂക്ഷമായ സമയത്താണ് ഓസ്ട്രിയയിൽ ഈ സംഭവം അരങ്ങേറിയത് . വെള്ളിയാഴ്ച രാത്രി ചാൻസലർ സെബാസ്റ്റ്യൻ കുർസ് ട്വീറ്റ് ചെയ്തു: “ ഓസ്ട്രിയയിലുള്ള എല്ലാ ക്രിസ്ത്യാനികൾക്കും വിശ്വാസം സ്വതന്ത്രമായും സുരക്ഷിതമായും പാലിക്കുവാൻ കഴിയണം. രാഷ്ട്രീയ ഇസ്‌ലാമിനെതിരായ പോരാട്ടം ഞങ്ങൾ ദൃഢ നിശ്ചയത്തോടെ തുടരും, തെറ്റായ സഹിഷ്ണുത കാണിക്കില്ല.”
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ സെന്റ് ആന്റൺ പള്ളിയുടെ പരിസരങ്ങളിൽ ഒരു യുവസംഘം ആളുകളെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വിയന്ന രൂപതയുടെ വ്യക്താവ് പറഞ്ഞു. മറ്റൊരു സംഭവത്തിൽ, ഒരു അഫ്ഗാൻകാരൻ വിയന്നയിലെ കത്തീഡ്രലായ സ്റ്റെഫാൻസ്‌ഡാമിലേക്ക് ശനിയാഴ്ച പുലർച്ചെ കടന്നു ചെന്ന് “ഇസ്ലാമിക മുദ്രാവാക്യങ്ങൾ” മുഴക്കി.
ഓസ്ട്രിയൻ തീവ്രവാദി ആക്രമണം - പൈശാചികം; അപലപിച്ച് നരേന്ദ്രമോദി
ഫ്രാൻസിന് പുറമെ ഓസ്ട്രിയയിലും ഭീകരാക്രമണം; നിരവധി പേർ മരിച്ചു : യൂറോപ്പിലെങ്ങും ഭീതി
വിയന്നയില്‍ സായുധാക്രമണം; രണ്ടു പേർ കൊല്ലപ്പെട്ടു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.