ഓസ്ട്രിയയിൽ തിങ്കളാഴ്ച രാത്രി നടന്ന ഭീകരാക്രമണത്തിൽ നാലുപേർ കൊല്ലപ്പെട്ടു . ഇതിൽ ഒരാൾ ഐ എസ് ഭീകരനാണെന്നു സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 15 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. ഹോട്ടൽ ആക്രമിച്ച ഭീകരർ ജനങ്ങളെ ബന്ദികളാക്കിയിട്ടുമുണ്ട്. ആക്രമണത്തിന്റെ വീഡിയോ ഇതിനകം തന്നെ ഓൺലൈനിൽ അനേകം പേർ കണ്ടു കഴിഞ്ഞു.
ഓസ്ട്രിയയിലെ വിയന്നയിലെ ഹിൽട്ടൺ ഹോട്ടലിൽ ആണ് തീവ്രവാദികൾ പ്രവേശിച്ചു ആൾക്കാരെ ബന്ദികളാക്കിയത്. വലിയ ഭീകരാക്രമണത്തെ നേരിടാൻ ഓസ്ട്രിയൻ സുരക്ഷാ സേന പോരാടുകയാണ്. പോലീസ് പ്രദേശം മുഴുവൻ റെയ്ഡ് ചെയ്യുന്നു. സർക്കാർ എല്ലാ പൊതുഗതാഗതവും നിർത്തിവച്ചിരിക്കുന്നു എന്നും ആരും പുറത്തിറങ്ങരുതെന്നും ഓസ്ട്രിയൻ ഇന്റേണൽ മിനിസ്റ്റർ പൗരന്മാരോട് ആവശ്യപ്പെട്ടുണ്ട് .
ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ തന്റെ പ്രസ്താവനയിൽ ഇങ്ങനെ പറഞ്ഞു "വൈകുന്നേരം തലസ്ഥാനമായ വിയന്നയുടെ ഹൃദയഭാഗത്ത് നടന്ന ആക്രമണം മൂലം ഉണ്ടായ ഓസ്ട്രിയൻ ജനതയുടെ ഞെട്ടലും സങ്കടവും ഞങ്ങൾ മനസിലാക്കുന്നു. ഫ്രാൻസിന് ശേഷം ഒരു സൗഹൃദ രാജ്യം കൂടി ആക്രമിക്കപ്പെടുന്നു. ഇത് നമ്മുടെ യൂറോപ്പാണ്. അവർ ആരോടാണ് ഇടപെടുന്നതു എന്ന് നമ്മുടെ ശത്രുക്കൾ അറിഞ്ഞിരിക്കണം. ഇത്തരം ആക്രമണങ്ങൾ ഞങ്ങൾ ഒരിക്കലും മറന്ന് വിട്ടുകളയില്ല." ഫ്രാൻസിലെ തുടർച്ചയായ ഇസ്ലാമിക്ക് സ്റ്റേറ്റ് ഭീകരാക്രമണ പരമ്പരകൾക്കൊപ്പം മറ്റ് രാജ്യങ്ങളിലും അവർ അശാന്തി വിതച്ച് ആക്രമണങ്ങൾ അഴിച്ചു വിടുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.