കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ പോസിറ്റീവായാല്‍ ചികിത്സ ചെലവ് സ്വയം വഹിക്കണം; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

കോവിഡ് വാക്സിന്‍ എടുക്കാത്തവര്‍ പോസിറ്റീവായാല്‍ ചികിത്സ ചെലവ് സ്വയം വഹിക്കണം; നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:  സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ എടുക്കാത്ത അധ്യാപകര്‍ ഉടന്‍ വാക്സിന്‍ എടുക്കണമെന്ന് നിർദ്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിന്‍ എടുക്കാത്തവര്‍ രോഗികളായാല്‍ ചെലവ് സ്വയം വഹിക്കണമെന്നാണ് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്തെ ആരോഗ്യസംവിധാനങ്ങള്‍ സജ്ജമായത് കൊണ്ടാണ് കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താനായാതെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കോവിഡ് കേസുകള്‍ ഇപ്പോഴും ഉയര്‍ന്ന് നില്‍ക്കുന്നത് നേരത്തെ രോഗം ബാധിക്കാത്ത ഒരുപാട് പേര്‍ ഇവിടെയുള്ളത് കൊണ്ടാണെന്നും അവകാശപ്പെടുന്നു. ഏത് കാര്യത്തിനും വ്യത്യസ്ത അഭിപ്രായം ഉള്ളവര്‍ ഉണ്ട്. ഇനിയും വാക്സിന്‍ എടുക്കാത്തവര്‍ എത്രയും പെട്ടന്ന് വാക്സിന്‍ എടുക്കണം. കോവിഡ് എറ്റവും മൂര്‍ച്ഛിചപ്പോഴും നമ്മുടെ ശേഷിക്കപ്പുറം രോഗം പോയില്ലെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

സംസ്ഥാനത്ത് ഇത് വരെ 96 ശതമാനം പേര്‍ ആദ്യ ഡോസും, 65 ശതമാനം പേര്‍ രണ്ടാം ഡോസും വാക്സിന്‍ എടുത്തു. പതിനഞ്ചാം തീയതിക്കുള്ളില്‍ രണ്ടാം ഡോസ് പൂര്‍ത്തിയാക്കാനാണ് ശ്രമമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് വ്യാപിക്കുന്നു എന്നു ചിലര്‍ പറയുന്നുണ്ട്. കൊവിഡ് ബാധിക്കാത്ത നിരവധി പേര്‍ കേരളത്തില്‍ ഉള്ളതു കൊണ്ടാണിതെന്നാണ് പിണറായി വിജയന്റെ വിശദീകരണം. എല്ലായിടത്തും വലിയ കോവിഡ് ബാധ ഉണ്ടായപ്പോള്‍ നമ്മള്‍ പ്രതിരോധം തീര്‍ത്തു. കുറ്റപ്പെടുത്തുന്നവര്‍ക്ക് ഇത് മനസ്സിലാകാത്തതു കൊണ്ടല്ല അവര്‍ പ്രചരണം നടത്തുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.