ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠത്തിന് അസമീസ് എഴുത്തുകാരനായ നീല്‍മണി ഫൂക്കനും കൊങ്കിണി സാഹിത്യകാരനായ ദാമോദര്‍ മോസോയും അര്‍ഹരായി.
കഴിഞ്ഞ വര്‍ഷത്തെ ജ്ഞാനപീഠ പുരസ്‌കാരത്തിനാണ് നീല്‍മണി ഫൂക്കന്‍ അര്‍ഹനായത്. ദാമോദര്‍ മോസോയ്ക്കാണ് ഇത്തവണത്തെ അവാര്‍ഡ്. സമഗ്ര സംഭാവന കണക്കിലെടുത്ത് 1990 ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ച കവി കൂടിയാണ് ഫൂക്കന്‍. ഗോവന്‍ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദര്‍ മോസോ.
ഫ്രഞ്ച് പ്രതീകാത്മകതയാണ് ഫുക്കന്റെ കവിതകള്‍ക്ക് പ്രചോദനം. സൂര്യ ഹേനു നമി ആഹേ ഈ നൊടിയേദി, ഗുലാപി ജമുര്‍ ലഗ്‌ന, കോബിത തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. 1990 ല്‍ പത്മശ്രീ അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചു.
ഗാഥണ്‍,സപന്‍ മോഗി, സുനാമി സൈമണ്‍ എന്നിവയാണ് മോസോയുടെ പ്രധാന കൃതികള്‍. കാര്‍മലിന്‍ എന്ന നോവലിന് 1983 ല്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.