കരിപ്പൂരില്‍ ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ചു; തിരുവനന്തപുരം, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഉത്തരവ് ലഭിച്ചില്ലെന്ന് അധികൃതര്‍

കരിപ്പൂരില്‍ ആര്‍.ടി.പി.സി.ആര്‍ നിരക്ക് കുറച്ചു; തിരുവനന്തപുരം, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഉത്തരവ് ലഭിച്ചില്ലെന്ന് അധികൃതര്‍

കൊച്ചി: എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരിപ്പൂര്‍ വിമാനത്താവളത്തില്‍ പ്രവാസികളില്‍ നിന്ന് ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക് ഈടാക്കുന്ന അമിത നിരക്ക് കുറച്ചു. ഇനി മുതല്‍ 1580 രൂപയാണ് ആര്‍.ടി.പി.സി.ആറിന് ഈടാക്കുക. നേരത്തേ ഇത് 2490 രൂപയായിരുന്നു. 910 രൂപയുടെ കുറവാണ് വരുത്തിയിരിക്കുന്നത്. കരിപ്പൂരില്‍ ഇന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വന്നു.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലല്ലാത്ത വിമാനത്താവളങ്ങളിലും വൈകാതെ പുതിയ നിരക്ക് നടപ്പാക്കുമെന്നാണ് അറിയുന്നത്. എന്നാല്‍ തിരുവനന്തപുരം, നെടുമ്പാശേരി, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ ഇതുസംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിരക്ക് കുറയ്ക്കാത്തതിനെതിരെ യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.

പക്ഷേ, എയര്‍പോര്‍ട്ട് അതോറിറ്റി ചുമതലപ്പെടുത്തിയവരാണ് പരിശോധന നടത്തുന്നതെന്നും തങ്ങള്‍ക്കൊന്നും ചെയ്യാനാവില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. മൂന്ന് ഏജന്‍സികളെയാണ് ടെസ്റ്റിനായി നിയോഗിച്ചിരിക്കുന്നത്. സാധാരണ ആര്‍.ടി.പി.സി.ആറിനെ അപേക്ഷിച്ച് ചെലവേറിയതും വേഗത്തില്‍ ഫലം തരുന്നതും ആയ പരിശോധനയായതിനാലാണ് 2,490 രൂപ വാങ്ങേണ്ടി വരുന്നതെന്നായിരുന്നു ലാബുകാരുടെ വിശദീകരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.