മുല്ലപ്പെരിയാറില്‍ വീണ്ടും ഒമ്പത് ഷട്ടറുകള്‍ കൂടി തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത

മുല്ലപ്പെരിയാറില്‍ വീണ്ടും ഒമ്പത് ഷട്ടറുകള്‍ കൂടി തുറന്നു; പെരിയാര്‍ തീരത്ത് ജാഗ്രത

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഒമ്പത് ഷട്ടറുകള്‍ കൂടി തുറന്നു. പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയിട്ടുണ്ട്. നിലവില്‍ ഒമ്പത് ഷട്ടറുകള്‍ 60 സെ.മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 7141 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

5.15നാണ് നാല് ഷട്ടറുകള്‍ തുറന്നത്. 30 സെന്റീ മീറ്ററാണ് ആദ്യം ഉയര്‍ത്തിയത്. പിന്നാലെ ആറ് മണിയോടെ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ ഉയര്‍ത്തി. 6.45ഓടെ ഒമ്പത് ഷട്ടറുകളും ഉയര്‍ത്തുകയായിരുന്നു.

ഡാമിന്റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ പെരിയാര്‍ തീരത്ത് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 141.90 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.