'തലങ്ങും വിലങ്ങും ഈച്ച'; ശല്യം രൂക്ഷമായതോടെ മുണ്ടിന് പകരം പാന്റ്‌സ് ഇട്ട് ഒരു ഗ്രാമം

'തലങ്ങും വിലങ്ങും ഈച്ച'; ശല്യം രൂക്ഷമായതോടെ മുണ്ടിന് പകരം പാന്റ്‌സ് ഇട്ട് ഒരു ഗ്രാമം

തൃശൂര്‍: പക്ഷി മൃഗാദികളുടെ ശല്യം കൊണ്ട് പൊറുതിമുട്ടിയ അന്യസംസ്ഥാനങ്ങളിലെ വാര്‍ത്തകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ കേരളത്തിലും അത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുവാണ്. പ്രത്യേക തരം ഈച്ചകളെ പേടിച്ച് മാസങ്ങളോളമായി ഭീതിയില്‍ കഴിയുന്ന ഒരു ഗ്രാമം. അത് മറ്റെങ്ങുമല്ല, തൃശൂര്‍ മേലൂര്‍ പഞ്ചായത്തിലെ പൂലാനി എന്ന ഗ്രാമമാണ് ഈച്ച ശല്യം കൊണ്ട് പുലിവാല് പിടിച്ചിരിക്കുന്നത്.

ഈ ഈച്ചകള്‍ കടിച്ചാല്‍ ദിവസങ്ങളോളം ശരീരത്തില്‍ നീരു വന്നു വീര്‍ക്കും. ഈച്ചകളെ പേടിച്ച് ഗ്രാമീണര്‍ മുണ്ടു മാറ്റി പാന്റ് ഇടാന്‍ തുടങ്ങിയിരിക്കുകയാണ്. ബിയര്‍ ഫ്ളൈ വിഭാഗത്തില്‍പ്പെട്ടവയാണിതെന്നും കൂടുതല്‍ പഠനം നടത്തിവരികയാണെന്നുമാണ് സംഭവത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രതികരണം.
നേരത്തെ മുണ്ടുടുത്ത പലരും ഈച്ച പേടിമൂലം പാന്റ്‌സിലേക്ക് മാറിയിരിക്കുകയാണ്. കഴിഞ്ഞ നാല് മാസമായി ഈച്ചയുടെ ശല്യം തുടരുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.

ദേഹത്ത് വന്നിരിക്കുന്നത് അറിയില്ല. കടിച്ചുകഴിഞ്ഞാല്‍ നീരുവന്ന് വിങ്ങി വേദനയെടുക്കും. ചൊറിച്ചിലുമുണ്ടാകും. ചിലര്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് ഈച്ച ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.