ദുബായ്: യുഎഇ സുവർണ ജൂബിലി ആഘോഷിക്കുന്ന വേളയില്‍ 50 ദിർഹത്തിന്റെ പുതിയ നോട്ട് പുറത്തിറക്കി യുഎഇ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അബുദബി കിരീടാവകാശിയും യുഎഇ സായൂധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍, മറ്റ് എമിറേറ്റുകളിലെയും ഭരണനേതൃത്വത്തിലുളളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു പുതിയ നോട്ട് പുറത്തിറക്കിയത്.

രാജ്യത്തെ മുന്‍ഭരണനേതൃത്വത്തിനുളള സ്മരണാജ്ഞലിയായാണ് പുതിയ നോട്ട് പുറത്തിറിക്കിയിട്ടുളളത്. നോട്ടിന്റെ മുന്‍വശത്ത് ഷെയ്ഖ് സയ്യീദിന്റെ ചിത്രവും യുഎഇയുടെ പിറവിക്ക് നിദാനമായ ചരിത്ര കൂടികാഴ്ചയുമാണ് ഉള്‍പ്പെടുത്തിയിട്ടുളളത്. വാഹത് അല്‍ കരാമയുടെ ചിത്രവും നോട്ടിലുണ്ട്.

നോട്ടിന് മറുവശത്ത് ഷെയ്ഖ് സയ്യീദ് യുഎഇയുടെ പിറവിയിലേക്ക് എത്തിയ ഒപ്പുചാർത്തുന്ന ചിത്രവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ 50 ദിർഹം നോട്ടുകള്‍ അധികം വൈകാതെ എടിഎമ്മിലൂടെ ലഭ്യമായി തുടങ്ങും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.